• HOME
  • »
  • NEWS
  • »
  • kerala
  • »
  • VD Satheesan| വൈദ്യുതി നിരക്ക് വർധനവ് സാധാരണക്കാരന് ഇടിവെട്ടു കൊണ്ടതുപോലെ: വിഡി സതീശൻ

VD Satheesan| വൈദ്യുതി നിരക്ക് വർധനവ് സാധാരണക്കാരന് ഇടിവെട്ടു കൊണ്ടതുപോലെ: വിഡി സതീശൻ

വർഷങ്ങളായി നടന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഫലമായി ഭീമമായ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: സാധാരണക്കാരന് ഇടിവെട്ട് കൊണ്ടതുപോലെയാണ് വൈദ്യുതി നിരക്ക് വർധനവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ സാധാരണക്കാർ കടന്നു പോകുന്ന സമയത്ത് ഒരു കാരണവശാലും വൈദ്യുതി നിരക്കുകൾ കൂട്ടരുതെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

    ജനങ്ങൾ ഏറ്റവും ദുരിതപൂർണ്ണമായ സാഹചര്യങ്ങളിലൂടെ പോകുമ്പോൾ ഇടിവെട്ട് കൊണ്ടതുപോലെയാണ് വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്. വർഷങ്ങളായി നടന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും ഫലമായി ഭീമമായ നഷ്ടമാണ് വൈദ്യുതി ബോർഡിന് ഉണ്ടായത്. കടബാധ്യതയുടെ ഭാരം മുഴുവൻ സാധാരണക്കാരുടെ മേൽ കെട്ടിവയ്ക്കുകയാണ്. ആളുകൾക്ക് താങ്ങാൻ കഴിയാത്ത ഭാരമാണ് നിരക്ക് വർധനവിലൂടെ ഉണ്ടാകുന്നതെന്നും സതീശൻ പറഞ്ഞു.

    ഒരു വർഷത്തേക്കുള്ള നിരക്ക് വർധനവാണ് കഴിഞ്ഞ ദിവസം റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ചത്. പുതിയ വൈദ്യുതി നിരക്കുകൾ ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു.

    കോവിഡ് പരിഗണിച്ചാണ് നീണ്ട കാലത്തെ നിരക്ക് വർധന ഒഴിവാക്കിയത്. വൈദ്യുതിനിരക്കിൽ 6.6 ശതമാനം വർധനവാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

    Also Read-സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർദ്ധന പ്രാബല്യത്തിൽ; 6.6 ശതമാനം വർധനവ്; 50 യൂണിറ്റ് വരെയുള്ളവർക്ക് കൂടില്ല

    പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1,000 വാട്ട് കണക്ടഡ് ലോജുള്ള ദാരിദ്യരേഖക്ക് താഴെയുള്ള ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വർധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് കൂട്ടില്ല. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കന്‍വാടികള്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ക്കും താരിഫ് വര്‍ധനയില്ല.

    പ്രതിമാസം 150 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പരമാവധി വര്‍ധനവ് യൂണിറ്റിന് 25 പൈസയില്‍ താഴെ. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 47.50 രൂപ അധികം നല്‍കേണ്ടിവരും. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സൗജന്യ നിരക്ക് തുടരും.
    Published by:Naseeba TC
    First published: