• HOME
  • »
  • NEWS
  • »
  • kerala
  • »
  • Saji Cheriyan | 'സജി ചെറിയാൻ സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണോ?' വി.ഡി. സതീശന്‍

Saji Cheriyan | 'സജി ചെറിയാൻ സത്യവാങ്മൂലത്തില്‍ നല്‍കിയ വിവരങ്ങള്‍ വ്യാജമാണോ?' വി.ഡി. സതീശന്‍

മന്ത്രിയായതിന് ശേഷം സ്വത്ത് കൂടിയതാണോ. അതല്ലെങ്കില്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റാണോയെന്ന് സതീശൻ

വി.ഡി. സതീശൻ

വി.ഡി. സതീശൻ

  • Last Updated :
  • Share this:
സ്വത്തിനെക്കുറിച്ചുള്ള ആരോപണത്തില്‍ മന്ത്രി സജി ചെറിയാന്‍ (Minister Saji Cheriyan) മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ (Leader of Opposition V.D. Satheesan) തെരെഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 32 ലക്ഷം രൂപയാണ് കാണിച്ചിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് 5 കോടിയുടെ സ്വത്ത് ഉണ്ടെന്നാണ്. മന്ത്രിയായതിന് ശേഷം സ്വത്ത് കൂടിയതാണോ. അതല്ലെങ്കില്‍ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ തെറ്റാണോയെന്ന് സജി ചെറിയാന്‍ വ്യക്തമാക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

മന്ത്രി സജി ചെറിയാന്‍ അനധിക്യതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. സ്വത്തിനെക്കുറിച്ച്‌ അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ പരാതി നല്‍കിയിരുന്നു. വിജിലന്‍സിനും തെരെഞ്ഞെടുപ്പ് കമ്മീഷനും ലോകായുക്തയ്ക്കുമാണ് പരാതി നല്‍കിയിട്ടുള്ളത്.

സജി ചെറിയാനെതിരെ മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു ക്യഷ്ണയും രംഗത്തെത്തിയിരുന്നു. "തീവ്രവാദ ബന്ധമുണ്ടോ മന്ത്രീ? 2021ലെ തെരഞ്ഞെടുപ്പ് പത്രികയിൽ 68 ലക്ഷം, 2022ൽ 5 കോടിയുടെ ആസ്തിയുണ്ടെന്ന് സ്വയം വെളിപ്പെടുത്തൽ..." എന്നായിരുന്നു ബിന്ദു ക്യഷ്ണ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

സജി ചെറിയാൻ പറഞ്ഞത്

തിരുവഞ്ചൂർ ഇത്ര വിലകുറഞ്ഞ ആരോപണം ഉന്നയിക്കരുത്. വീടടക്കം 5 കോടി രൂപയുടെ സ്വത്ത് എനിക്കുണ്ട്. എന്റെ മരണശേഷം അതു കരുണ പെയിൻ ആൻ‍ഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിക്കു നൽകുമെന്നു നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. വീട് ഏറ്റെടുക്കുമ്പോൾ സർക്കാരിൽനിന്നു കിട്ടുന്ന പണം തിരുവഞ്ചൂർ കൈപ്പറ്റി സൊസൈറ്റിക്കു കൈമാറിയാൽ മതി. അലൈൻമെന്റ് ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഈ പദ്ധതി യാഥാർഥ്യമാകുന്നതു എനിക്കു കാണാൻ പറ്റുമോ എന്നറിയില്ല. എന്റെ ഭാവി തലമുറ ഇതിന്റെ സൗകര്യം അനുഭവിക്കുകയും അഭിമാനിക്കുകയും ചെയ്യും.

മുഖ്യമന്ത്രിയെ വേട്ടയാടിയാൽ ക്ലച്ച് പിടിക്കില്ലെന്നു മനസ്സിലായതുകൊണ്ടാണു മധ്യതിരുവിതാംകൂറിൽ സജീവമായി നിൽക്കുന്ന മന്ത്രിയും പാർട്ടി നേതാവുമെന്ന നിലയിൽ എന്നെ വേട്ടയാടുന്നത്. പിടിച്ചുകയറാൻ ഈ മേഖല യുഡിഎഫ് സമരകേന്ദ്രമാക്കി മാറ്റുന്നു. കേരളത്തിലെ ബിജെപിയുടെയും യുഡിഎഫിന്റെയും കണ്ണിലെ കരടാണു ഞാൻ. എന്നെ തകർത്താൽ അടുത്തതു മന്ത്രി വീണാ ജോർജാണ്. സമരം ചെയ്യുന്നവർ തീവ്രവാദികളാണെന്നു പറ‍ഞ്ഞിട്ടില്ല. സമരരീതി തീവ്രവാദ സ്വഭാവമുള്ളതാണെന്നാണ് ഉദ്ദേശിച്ചത്.

'സമരക്കാർക്കു പണം കിട്ടുന്നു'

സില്‍വര്‍ലൈനിനെ എതിര്‍ക്കുന്നവര്‍ക്ക് പണം കിട്ടുന്നുണ്ടെന്നു മന്ത്രി സജി ചെറിയാന്‍. ഇവർക്കു പണം നല്‍കുന്നത് വാഹന, സ്പെയര്‍ പാര്‍ട്സ് നിര്‍മാതാക്കളാണ്. സര്‍വേക്കല്ല് പിഴുതുമാറ്റുന്നവര്‍ക്കെതിരെ നിയമനടപടി ഉറപ്പാണ്. സര്‍വേക്കല്ല് പിഴുതുമാറ്റുന്നത് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുക്കേണ്ട കുറ്റമാണ്. സിൽവർലൈനിൽ കേരളത്തിൽ നടക്കുന്നതും അടികിട്ടേണ്ട സമരമാണെന്ന് സജി ചെറിയാൻ പറഞ്ഞു. കേരളത്തിൽ ചെയ്യുന്ന സമരം ഡൽഹിയിൽ നടക്കില്ല. പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയെ എതിർക്കുന്ന കോൺഗ്രസിന് സർവനാശമുണ്ടാകും. അടുത്ത തിരഞ്ഞെടുപ്പിൽ 140 സീറ്റിലും എൽഡിഎഫ് വിജയിക്കുമെന്നും മന്ത്രി പറഞ്ഞു.
Published by:user_57
First published: