നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിൽ; വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

  മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിൽ; വി ഡി സതീശന്‍ പ്രതിപക്ഷ നേതാവ്

  വി ഡി സതീശനെ തെരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്.

  വി.ഡി സതീശൻ

  വി.ഡി സതീശൻ

  • Last Updated :
  • Share this:
   ന്യൂഡല്‍ഹി: തലമുറ മാറ്റം വേണമെന്ന കോൺഗ്രസിലെ യുവനേതാക്കളുടെ ആവശ്യം ഒടുവിൽ ഹൈക്കമാൻഡ് കേട്ടു. പ്രതിപക്ഷ നേതാവായി വി ഡി സതീശനെ ഹൈക്കമാൻഡ് തെരഞ്ഞെടുത്തു. അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ തലമുറമാറ്റത്തിന് കോണ്‍ഗ്രസ് ഹൈക്കമാൻഡ് വഴങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം 11 മണിയോടെ ഉണ്ടാകുമെന്നാണ് വിവരം.

   യുവ എംഎല്‍എ മാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി ഡി സതീശനെ തെരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.

   Also Read- COVID 19| രാജ്യത്ത് 2,57,299 പുതിയ കോവിഡ് കേസുകൾ; മരണം വീണ്ടും നാലായിരം കടന്നു

   എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി ‍സതീശൻ. നിയമസഭാ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചായി അഞ്ചാം തവണ പറവൂരിൽനിന്ന് എംഎൽഎ ആയി ജയിച്ചു.

   ഇടതു തംരഗത്തിലും ലീഡ് ഉയർത്തിയാണ് ഇത്തവണ വി ഡി സതീശൻ പറവൂരിൽ ജയിച്ചു കയറിയത്. 21,301 വോ​ട്ടിന്റെ ഭൂ​രി​പ​ക്ഷമാണ് സതീശന് ല​ഭിച്ചത്. 2016ൽ ഇത് 20,634 വോ​ട്ടാ​യി​രു​ന്നു. മ​റ്റെ​ല്ലാ​യി​ട​ത്തും ലീ​ഡ് നേ​ടി​യാ​ലും ഇ​ട​തു​കോ​ട്ട​യാ​യ വ​ട​ക്കേ​ക്ക​ര​യി​ൽ മു​ന്നി​ലെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന ച​രി​ത്രം സ​തീ​ശ​ൻ ഇ​ക്കു​റി തി​രു​ത്തി​ക്കു​റി​ച്ചു. 1148 വോ​ട്ടിന്റെ ഭൂ​രി​പ​ക്ഷ​മാ​ണ് വ​ട​ക്കേ​ക്ക​ര​യി​ൽ ല​ഭി​ച്ച​ത്. ചേ​ന്ദ​മം​ഗ​ലം, കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 3000ത്തി​ലേ​റെ​യും പ​റ​വൂ​ർ ന​ഗ​ര​സ​ഭ​യി​ലും വ​രാ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലും 4000ത്തി​ലേ​റെ​യുമായിരുന്നു ഭൂരിപക്ഷം.

   Also Read- Gold Price Today| മൂന്നാം ദിവസവും സ്വർണവിലയില്‍ മാറ്റമില്ല

   സാമ്പത്തിക വിഷയങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാൻ കഴിവുള്ള സതീശൻ,​ യുഡിഎഫ് അധികാരത്തിലെത്തിയാൽ ധനമന്ത്രിയാകുമെന്നാണ് കോൺഗ്രസ് പ്രവർത്തകർ വിശ്വസിച്ചിരുന്നത്. ലോട്ടറി,​ മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ ധനമന്ത്രി തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശനാണ്. ഏത് വിഷയവും ആഴത്തിൽ പഠിക്കുകയും നിയമസഭയിലും പുറത്തും സമർത്ഥമായി അവതരിപ്പിക്കുകയും ചെയ്യുന്നതാണ് സതീശന്റെ വലിയ മികവ്.

   Also Read- പ്രതിപക്ഷ, കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് പുതുനിര വരണമെന്ന് മുസ്ലിംലീഗ് മുഖപത്രം

   എറണാകുളം മരട് സ്വദേശിയായ സതീശൻ 2001ലാണ് പറവൂരിൽ ആദ്യം മത്സരിച്ചത്. സിപിഐയിലെ കെ എം ദിനകരനായിരുന്നു എതിരാളി. 7792 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. 2006ലും ദിനകരനെ തോല്പിച്ചു. 2011ലും 2016 ലും വിജയം ആവർത്തിച്ചു. പി കെ വാസുദേവൻനായരുടെ മകൾ ശാരദാ മോഹനനെയാണ് 2016ൽ പരാജയപ്പെടുത്തിയത്.
   Published by:Rajesh V
   First published:
   )}