നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മഴക്കെടുതി: കോൺഗ്രസ്- യുഡിഎഫ്- യുവജന സംഘടനാ പ്രവർത്തകർ സഹായവുമായി മുന്നോട്ടുവരണമെന്ന് വി ഡി സതീശൻ

  മഴക്കെടുതി: കോൺഗ്രസ്- യുഡിഎഫ്- യുവജന സംഘടനാ പ്രവർത്തകർ സഹായവുമായി മുന്നോട്ടുവരണമെന്ന് വി ഡി സതീശൻ

  മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ്- യുഡിഎഫ്- യുവജന സംഘടനാ പ്രവർത്തകർ മുന്നോട്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

  വി. ഡി. സതീശന്‍

  വി. ഡി. സതീശന്‍

  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കോൺഗ്രസ്- യുഡിഎഫ്- യുവജന സംഘടനാ പ്രവർത്തകർ മുന്നോട്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭ്യർത്ഥിച്ചു. കാലാവസ്ഥാമാറ്റം കൊണ്ടുവരുന്ന കെടുതികളെ അതിജീവിക്കണമെങ്കില്‍ വലിയ മാറ്റങ്ങളും അതിനായുള്ള അധ്വാനവും വേണമെന്നും വി ഡി സതീശൻ ഫേസ്ബുക്കിലൂടെ അഭ്യർത്ഥിച്ചു.

   പ്രതിപക്ഷ നേതാവിന്റെ കുറിപ്പിന്റെ പൂർണരൂപം

   കേരളത്തില്‍ വീണ്ടും മഴ കനത്തിരിക്കുകയാണ്. മൂന്നു വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. പലയിടത്തും വെള്ളം കയറി കൃഷിയും വീടുകളും നശിച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. ജല സംഭരണികള്‍ തുറന്നു. രണ്ടു ദിവസം മഴ ശക്തമായി പെയ്താല്‍ നമ്മുടെ സംസ്ഥാനം എത്രമാത്രം പ്രശ്‌നങ്ങള്‍ക്ക് നടുവിലാകുമെന്നാണ് തെളിഞ്ഞു കൊണ്ടിരിക്കുന്നത്. ഒരു വശത്ത് കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ആവര്‍ത്തിക്കുന്ന ന്യൂനമര്‍ദങ്ങള്‍, ചക്രവാത ചുഴികള്‍, കനത്ത മഴ. മുവശത്ത് പ്രകൃതിയെ മറന്ന് നമ്മള്‍ തന്നെ സൃഷ്ടിച്ച കെണികള്‍.

   Also Read- Kerala Rain| കേരളം ഉൾപ്പെടെ മൂന്ന് സംസ്ഥാനങ്ങൾക്ക് പ്രളയ മുന്നറിയിപ്പ്; ആറ് നദികൾ കരകവിയാൻ സാധ്യത

   ഇതിനിടയില്‍ കേരളം അക്ഷരാര്‍ഥത്തില്‍ വലയുകയാണ്. മനുഷ്യ ജീവനും കൃഷിയും സ്വത്തും അടിക്കടി നഷ്ടപ്പെടുന്ന അവസ്ഥ. ഏറെ പരിസ്ഥിതി ലോലമായ കേരളമെന്ന കൊച്ചു പച്ചത്തുരുത്തിനെ നാം ഓരോരുത്തരും കഴിവിന്റെ പരമാവധി ശ്രമിച്ച് സംരക്ഷിച്ച് നിര്‍ത്തിയേ മതിയാകൂ. ഓരോ ജീവനും ഓരോ നുള്ള് മണ്ണും പുഴയും മരവും വയലും കൃഷിയിടങ്ങളും അതീവ ജാഗ്രതയോടെ ശാസ്ത്രീയമാര്‍ഗങ്ങളിലൂടെ സംരക്ഷിക്കപ്പെടണം. വ്യക്തികളും സ്ഥാപനങ്ങളും സര്‍ക്കാരും കൈകോര്‍ത്ത് പ്രവര്‍ത്തിച്ചാലെ നമുക്ക് പിടിച്ചു നില്‍ക്കാനാകൂ.

   Also Read- Kerala Rains | മലപ്പുറം കരിപ്പൂരിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞു വീണ് രണ്ട് കുട്ടികൾ മരിച്ചു   കടലോര ജനതയെയും അവരുടെ ആവാസ വ്യവസ്ഥയെയും കാടരിക് പ്രദേശങ്ങളിലെ കര്‍ഷകരെയും ഗോത്ര ജനതയെയും പ്രത്യേകമായി പരിരക്ഷിക്കേണ്ടതുണ്ടെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഓരോ മഴ ദിനവും. കാലാവസ്ഥാമാറ്റം കൊണ്ടുവരുന്ന കെടുതികളെ അതിജീവിക്കണമെങ്കില്‍ വലിയ മാറ്റങ്ങളും അതിനായുള്ള അധ്വാനവും വേണം. ഇവയ്ക്കായി ശ്രമം തുടങ്ങുമ്പോഴും നമുക്ക് ഈ മഴ ദിനങ്ങളില്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടാകാതെ നോക്കാം.

   എല്ലാ കോണ്‍ഗ്രസ്,യു.ഡി.എഫ് പ്രവര്‍ത്തകരും യുവജന വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും മഴക്കെടുതിയില്‍ വലയുന്നവരെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് അഭ്യര്‍ഥിക്കുന്നു. കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനും മറക്കരുത്.

   Also Read- Rain Alert| കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 4 ജില്ലകളിൽ യെല്ലോ അലർട്ട്
   Published by:Rajesh V
   First published:
   )}