• HOME
  • »
  • NEWS
  • »
  • kerala
  • »
  • Attack on AKG Centre|'ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ല'; പോലീസ് അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ്

Attack on AKG Centre|'ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ല'; പോലീസ് അന്വേഷിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ്

25 കൊല്ലം പഴക്കമുള്ള വേലകളാണ് സിപിഎം ഇപ്പോൾ ഒരുക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം: എകെജി സെന്ററിൽ ബോംബെറിഞ്ഞ സംഭവത്തിൽ പങ്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ. പാർട്ടി ഓഫീസ് ആക്രമണം കോൺഗ്രസിന്റെ ശൈലിയല്ലെന്നും അന്വേഷണം നടക്കട്ടേയെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രതികരിച്ചു.

    ‌വിഷയങ്ങളിൽ നിന്ന് ഫോക്കസ് മാറ്റാനുള്ള ശ്രമമാണ്. അത് ആരുടെ ആവശ്യമെന്ന് എല്ലാവർക്കും അറിയാം. പാർട്ടി ഓഫീസ് ആക്രമണം കോൺഗ്രസിന്റെ ശൈലിയല്ല. പ്രത്യേകിച്ചും രാഹുൽ ഗാന്ധി സന്ദർശനം നടത്തുന്ന സമയമാണെന്നും വിഡി സതീശൻ പറഞ്ഞു.

    വിഷയങ്ങളിൽ നിന്ന് വ്യതിചലിച്ച് വേറെ വിഷയങ്ങളിലേക്ക് പോകണമെന്ന് ആഗ്രഹിക്കുന്നവർ ആരാണ്. വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാൻ തങ്ങൾ ആഗ്രഹിക്കില്ലെന്നത് സാമനയുക്തിയാണ്. യുഡിഎഫ് സമരത്തിലാണ്, ആ സമരത്തിൽ നിന്ന് മാറണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നില്ല.

    Also Read-അക്രമിയെ തിരിച്ചറിയാനായില്ല; കൂടുതൽ വ്യക്തതയുള്ള ദൃശ്യങ്ങൾ തേടി പൊലീസ്

    എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം പറയുന്നത്. ആരാണ് ചെയ്തതെന്ന് ഇപ്പോഴും കൃത്യമായി അറിയില്ല. അതിന് മുമ്പ് യുഡിഎഫാണെന്ന് പറയുന്നത് ശരിയായ രീതിയല്ല. പൊലീസ് അന്വേഷിച്ച് കണ്ടെത്തുന്നതിന് മുമ്പ് കോൺഗ്രസിനേയും യുഡിഎഫിനേയും പ്രതിസ്ഥാനത്ത് നിർത്തുന്നത് ശരിയല്ലെന്നും വിഡി സതീശൻ പറഞ്ഞു.

    ആക്രമണം ഇ പി ജയരാജന്റെ ആസൂത്രണത്തില്‍ നടത്തിയ നാടകമാണെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചു. സിപിഎമ്മിന്റെ ക്രിമിനല്‍ സംഘമാണ് ആക്രമണം നടത്തിയത്. ഈ തിരക്കഥ ഇപി ജയരാജന്‍റെതാണ്. സിപിഎം പാര്‍ട്ടി ഓഫീസിന് നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പങ്കില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

    25 കൊല്ലം പഴക്കമുള്ള വേലകളാണ് സിപിഎം ഇപ്പോൾ ഒരുക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു. ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് ഈ ആക്രമണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും തിരവഞ്ചൂർ പറഞ്ഞു.
    Also Read-എകെ ജി സെന്ററിന് നേരെ ആക്രമണം; ബോംബ് ആക്രമണമെന്ന് സിപിഎം

    ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത്. സ്കൂട്ടറിലെത്തിയ ആളാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഓഫീസിന് മുന്നിലെ മതിലിലാണ് സ്ഫോടക വസ്തു പതിച്ചത്.

    അതേസമയം, ബോംബെറിഞ്ഞ സംഭവത്തിൽ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. ആലപ്പുഴയിൽ ഇന്ദിരാ ഗാന്ധി പ്രതിമയ്ക്ക് നാശനഷ്ടങ്ങൾ വരുത്തി. കണ്ണൂർ ഡിസിസി ഓഫീസിന് അടക്കം സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും വീടുകൾക്കും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികൾക്ക് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്.
    Published by:Naseeba TC
    First published: