നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സർവകലാശാലാ പരീക്ഷകൾ ഓൺലൈൻ അല്ലെങ്കിൽ ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചു നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്രമന്ത്രിക്ക് കത്തെഴുതി

  സർവകലാശാലാ പരീക്ഷകൾ ഓൺലൈൻ അല്ലെങ്കിൽ ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചു നടത്താൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്രമന്ത്രിക്ക് കത്തെഴുതി

  ഈ അക്കാദമിക് വർഷത്തിൽ ക്ലാസുകൾ ലഭിക്കാത്തതുമൂലം വിദ്യാർത്ഥികൾ പരീക്ഷയെ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ് എന്ന് സതീശൻ

  വി.ഡി. സതീശൻ

  വി.ഡി. സതീശൻ

  • Share this:
   യൂണിവേഴ്സിറ്റികൾ നടത്താൻ തീരുമാനിച്ച എല്ലാ പരീക്ഷകളും ഓൺലൈൻ മുഖേനയോ മറ്റു ബദൽ മാർഗ്ഗങ്ങൾ സ്വീകരിച്ചോ നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്കിന് പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ കത്തയച്ചു.

   പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്ക് വാക്സിനേഷൻ നൽകിയിട്ടില്ല. വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യങ്ങളും നിലവിലില്ല. ഇതുമൂലം ദൂരസ്ഥലങ്ങളിൽ നിന്നു പോലും പരീക്ഷ എഴുതാൻ പോകേണ്ട സ്ഥിതിയുണ്ട്. വേണ്ടത്ര വാഹന സൗകര്യം ഇല്ലാത്തത് കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.

   ഈ അക്കാദമിക് വർഷത്തിൽ ക്ലാസുകൾ ലഭിക്കാത്തതുമൂലം വിദ്യാർത്ഥികൾ പരീക്ഷയെ എങ്ങനെ നേരിടണമെന്ന് അറിയാത്ത അവസ്ഥയിലാണ്. വിദ്യാർത്ഥികൾ മാനസികസമ്മർദ്ദം നേരിടുന്നു. കോവിഡ് വ്യാപനം മൂന്നാം തരംഗത്തിന്റെ ആശങ്കയുള്ള സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളും നടത്താൻ തീരുമാനിച്ചിട്ടുള്ള പരീക്ഷകൾ ഓൺലൈൻ മുഖേനയോ മറ്റു ബദൽ മാർഗങ്ങൾ അവലംബിച്ചോ നടത്തുന്നതിന് യുജിസി മുഖാന്തരം യൂണിവേഴ്സിറ്റികൾക്ക് നിർദേശം നൽകണമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസവകുപ്പ് മന്ത്രിയോട് പ്രതിപക്ഷനേതാവ് അദ്ദേഹം ആവശ്യപ്പെട്ടു.

   Also read: ഒരു ദിവസം പോലും വിദ്യാർത്ഥികൾ ക്ലാസിൽ പോയിട്ടില്ല; പ്ലസ് വൺ പരീക്ഷ റദ്ദാക്കണം: പി.സി. ജോർജ്

   പ്ലസ്-ടു ബോർഡ് പരീക്ഷ റദ്ദാക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ കേരളത്തിൽ നടത്താനിരിക്കുന്ന പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി പി. സി. ജോർജ്.

   കഴിഞ്ഞ അധ്യയനവർഷം ഒരു ദിവസം പോലും സ്കൂളിൽ എത്താൻ സാധിക്കാത്ത പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 6 മുതൽ പരീക്ഷ നടത്തും എന്ന സർക്കാർ തീരുമാനം വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണെന്നും, പരീക്ഷ ഉപേക്ഷിക്കാൻ സർക്കാർ തയാറാവണമെന്നുമാണ് പി. സി. ജോർജിന്റെ ആവശ്യം.

   സ്കൂളിലെത്തി കുറച്ചു നാളെങ്കിലും അധ്യയനം നടത്താതെ പ്ലസ് വൺ പരീക്ഷ നടത്തുന്നത് കൂട്ട തോൽവിക്ക് ഇടയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ഇമ്പ്രൂവ്മെന്റ് ഉണ്ടായിരിക്കില്ല എന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരിക്കുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ വർധിക്കുന്നതിന് കാരണമായിട്ടുണ്ട്. സർക്കാർ ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആശങ്കകൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   Summary: Leader of Opposition V D Satheesan writes to the Centre demanding alternative measures including online test to conduct University examinations 
   Published by:user_57
   First published:
   )}