സ്പ്രിങ്ക്ളർ വിവാദം: മുഖ്യമന്ത്രിയുടെ തീരുമാനത്തിന് മീതെ ഒരു പരുന്തും പറക്കില്ലെന്ന് വി.ഡി സതീശൻ
മുഖ്യമന്ത്രിയുടെ തീരുമാനത്തിനും മേലെ പറക്കാൻ കഴിയുന്ന ഒരു പരുന്തും ഇന്ന് സിപിഎമ്മിൽ ഇല്ലെന്നും വി ഡി സതീശൻ

News18
- News18 Malayalam
- Last Updated: May 22, 2020, 10:25 PM IST
സംസ്ഥാനത്തെ കോവിഡ് വിവര വിശകലനം സ്പ്രിംക്ലറിൽ നിന്ന് സി-ഡിറ്റിന് കൈമാറാനുള്ള സർക്കാർ തീരുമാനം പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ ശരിവെക്കുന്നത് ആണെന്നാണ് കോൺഗ്രസിൻറെ പക്ഷം. സ്വന്തം പാർട്ടിയുടെ തീരുമാനത്തെ മറികടന്നു കരാറുമായി മുന്നോട്ടു പോയ സർക്കാരിൻറെ നിലപാട് സിപിഎം തന്നെ അന്വേഷിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
പാർട്ടി വേണ്ടെന്നു വെച്ചിട്ടും ഇത്തരമൊരു കരാറുമായി സർക്കാർ മുന്നോട്ടു പോകുകയായിരുന്നു. തീരുമാനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രിയാണ് അദ്ദേഹത്തിൻറെ തീരുമാനങ്ങൾക്ക് മേലെ ഒരു പരുന്തും പറക്കില്ല. മുഖ്യമന്ത്രിയുടെ തീരുമാനത്തിനും മേലെ പറക്കാൻ കഴിയുന്ന ഒരു പരുന്തും ഇന്ന് സിപിഎമ്മിൽ ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു. TRENDING:മാസപ്പിറവി കണ്ടില്ല: സംസ്ഥാനത്ത് ചെറിയ പെരുന്നാള് ഞായറാഴ്ച [NEWS]'ആടു ജീവിതം' കഴിഞ്ഞ് മടങ്ങിയെത്തി; പൃഥ്വിരാജും ബ്ലെസിയും ഉൾപ്പെടെ 58 പേർ ക്വാറന്റീനിൽ [NEWS]'സര്ക്കാര് 'തൊണ്ടിമുതലിലെ' കള്ളനെ പോലെ; അവസാന നിമിഷം വരെ കുഴപ്പമുണ്ടെന്ന് സമ്മതിക്കാൻ തയാറായില്ല': ചെന്നിത്തല [NEWS]
സർക്കാർ കരാറിൽ നിന്ന് ഒഴിവായി ആകില്ലെന്നും കച്ചവട താൽപര്യം നടക്കില്ലെന്ന് മനസ്സിലായതോടെ കമ്പനി സ്വമേധയാ പിന്മാറിയത് ആകാമെന്നും വിഡി സതീശൻ ആരോപിച്ചു. സ്പ്രിങ്ക്ളർ കമ്പനിയെ കരാറിൽ നിന്ന് പൂർണമായും ഒഴിവാക്കണം വിഡി സതീശൻ ആവശ്യപ്പെട്ടു.
പാർട്ടി വേണ്ടെന്നു വെച്ചിട്ടും ഇത്തരമൊരു കരാറുമായി സർക്കാർ മുന്നോട്ടു പോകുകയായിരുന്നു. തീരുമാനങ്ങൾ എടുക്കുന്നത് മുഖ്യമന്ത്രിയാണ് അദ്ദേഹത്തിൻറെ തീരുമാനങ്ങൾക്ക് മേലെ ഒരു പരുന്തും പറക്കില്ല. മുഖ്യമന്ത്രിയുടെ തീരുമാനത്തിനും മേലെ പറക്കാൻ കഴിയുന്ന ഒരു പരുന്തും ഇന്ന് സിപിഎമ്മിൽ ഇല്ലെന്നും വി ഡി സതീശൻ പറഞ്ഞു.
സർക്കാർ കരാറിൽ നിന്ന് ഒഴിവായി ആകില്ലെന്നും കച്ചവട താൽപര്യം നടക്കില്ലെന്ന് മനസ്സിലായതോടെ കമ്പനി സ്വമേധയാ പിന്മാറിയത് ആകാമെന്നും വിഡി സതീശൻ ആരോപിച്ചു. സ്പ്രിങ്ക്ളർ കമ്പനിയെ കരാറിൽ നിന്ന് പൂർണമായും ഒഴിവാക്കണം വിഡി സതീശൻ ആവശ്യപ്പെട്ടു.