നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വീഗാലാൻഡ് അപകടം: 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിജേഷിന് ചിറ്റിലപ്പള്ളി നഷ്ടപരിഹാരം നൽകി

  വീഗാലാൻഡ് അപകടം: 12 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ വിജേഷിന് ചിറ്റിലപ്പള്ളി നഷ്ടപരിഹാരം നൽകി

  Kochouseph Chittilappilly

  Kochouseph Chittilappilly

  • News18
  • Last Updated :
  • Share this:
   കൊച്ചി: പതിനേഴു വർഷം മുമ്പ് എറണാകുളം കാക്കനാട് വണ്ടര്‍ലായിലെ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിടപ്പിലായ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്റെ കുടുംബത്തിന് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ അഞ്ച് ലക്ഷം രൂപ നല്‍കി. വിജേഷിന്റെ മാതാവിന്റെ പേരിലെടുത്ത ഡിമാന്‍ഡ് ഡ്രാഫ്റ്റ് കോടതിയില്‍ വെച്ചാണ് നല്‍കിയത്. വീല്‍ ചെയറിലായ തനിക്ക് 17.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്.

   12 വര്‍ഷം പഴക്കമുള്ള കേസ് തീര്‍ന്നതില്‍ സന്തോഷമുണ്ടെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. കേസിലെ അമിക്കസ് ക്യൂറിയായ അഡ്വ. സി കെ കരുണാകരന്‍ അമ്യൂസ്മെന്റ് പാര്‍ക്കുകളുടെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട്‌ നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അധികൃതര്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി പറഞ്ഞു. വിജേഷിന് വേണ്ടി അഡ്വ സജു എസ്. നായര്‍ ഹാജരായി. 2002 ഡിസംബറിൽ വീഗാലാന്‍ഡിലുണ്ടായ അപകടത്തിലാണ് വിജേഷ് വിജയന് പരിക്കേറ്റത്. പിന്നീട് വീഗാലാൻഡ് വണ്ടർലാ ആയി റീബ്രാൻഡ് ചെയ്യപ്പെട്ടു.

   First published:
   )}