• HOME
  • »
  • NEWS
  • »
  • kerala
  • »
  • VEENA GEORGE REPLY ON VIOLENCE AGAINST DOCTORS KM TV

ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി; പിന്നാലെ തിരുത്ത്

ആശയക്കുഴപ്പത്തെ തുടര്‍ന്ന് തെറ്റായ മറുപടി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതെന്നും തിരുത്താന്‍ സ്പീക്കറുടെ അനുമതി തേടിയതായും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു

ആരോഗ്യമന്ത്രി വീണ ജോര്‍ജ്

ആരോഗ്യമന്ത്രി വീണ ജോര്‍ജ്

  • Share this:
തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതിനിടെ, ഇത് ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ആരോഗ്യമന്ത്രി. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ യുടെ ചോദ്യത്തിനാണ് ആരോഗ്യമന്ത്രി നിയമസഭയില്‍ മറുപടി പറഞ്ഞത്. സംഭവം വിവാദമായതോടെ തിരുത്തുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മാത്യു കുഴല്‍നാടന്റെ ചോദ്യത്തിന് കഴിഞ്ഞ നാലം തീയതിയാണ് രേഖാ മൂലം സഭയില്‍ ആരോഗ്യമന്ത്രി മറുപടി നല്‍കിയത്. ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കൂടിവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്നാണ് മന്ത്രി പറഞ്ഞത്. അതിക്രമം തടയാന്‍ നിലവിലെ നിയമ നടപടികള്‍ പര്യാപ്തമാണ്.

2012 ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവര്‍ത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുളള നാശവും തടയല്‍) ആക്ടില്‍ ഇപ്രകാരം അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് എതിരെയുളള ശിക്ഷാ നടപടികള്‍ വിഭാവനം ചെയ്തിട്ടുണ്ട്.

പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനായി പത്ര ദൃശ്യ മാധ്യമങ്ങള്‍ മുഖേന ബോധവല്‍ക്കരണം നടത്തുന്നതിനുളള നടപടികള്‍ സ്വീകരിച്ചു വരുന്നതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ് മറുപടി നല്‍കി.

ഡോക്ടര്‍മാര്‍ അതിക്രമങ്ങള്‍ ആവര്‍ത്തിക്കവെ നിയമസഭയില്‍ആരോഗ്യമന്ത്രിയുടെ പ്രതികരണം. പരാമര്‍ശം വാര്‍ത്ത ആയതോടെ മറുപടി തിരുത്തുമെന്നും ആശയക്കുഴപ്പം മൂലമാണ് ഇത്തരം മറുപടി നല്‍കിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തിരുത്താന്‍ സ്പീക്കറുടെ അനുമതി തേടിയിട്ടുണ്ട്. രണ്ട് സെക്ഷനുകള്‍ ഈ വിഷയത്തില്‍ നിയമസഭയില്‍ മറുപടി നല്‍കി.

ആരോഗ്യമന്ത്രി അനുമതി നല്‍കാത്ത മറുപടിയും സഭയില്‍ എത്തിയിരുന്നു. ഈ മറുപടിയാണ് നിയമസഭ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ശരിയായ മറുപടി സഭയില്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അതേസമയം മന്ത്രിയുടെ പരാമര്‍ശത്തിനെതിരെ ഡോകര്‍മാരുടെ സംഘടന രംഗത്തെത്തി. മന്ത്രിയുടെ പരാമര്‍ശം നിര്‍ഭാഗ്യകരമാണെന്ന് ഐ.എം.എ നിയുക്ത പ്രസിഡന്റ് ഡോക്ടര്‍ സില്‍ഫി പറഞ്ഞു.

അതേ സമയം സംസ്ഥാനത്തിന് 8,86,960 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 8 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 86,960 ഡോസ്  കോവാക്‌സിനുമാണ് എത്തിയത്. തിരുവനന്തപുരം 1,69,500, എറണാകുളം 1,96,500, കോഴിക്കോട് 1,34,000 എന്നിങ്ങനെ ഡോസ് കോവീഷീല്‍ഡ് വാക്‌സിനും തിരുവനന്തപുരം 29,440 എറണാകുളം 34,240, കോഴിക്കോട് 23,280 എന്നിങ്ങനെ ഡോസ് കോവാക്‌സിനുമാണ് ലഭ്യമായത്. ഇതിന് പുറമേ എറണാകുളത്ത് 3 ലക്ഷം കോവീഷീല്‍ഡ് കൂടിയെത്തി.

ചില കേന്ദ്രങ്ങളില്‍ രാത്രിയോടെയാണ് വാക്‌സിന്‍ എത്തുക. സംസ്ഥാനത്ത് വാക്‌സിന്‍ എത്തിയതോടെ വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി വരുന്നു. 60 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കും 18 വയസിന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികള്‍ക്കും ആഗസ്റ്റ് 15ന് മുമ്പ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. ഇന്ന് മാത്രം 60 വയസിന് മുകളിലുള്ള ഒന്നേകാല്‍ ലക്ഷത്തിലധികം ആളുകള്‍ക്ക് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്. ഇതുള്‍പ്പെടെ ഇന്ന് ആകെ 2,37,528 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.

949 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 322 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1271 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,24,29,007 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,59,68,802 പേര്‍ക്ക് ഒന്നാം ഡോസ് വാക്‌സിനും 64,60,205 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.
Published by:Karthika M
First published:
)}