• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്പ്രിംക്ലറിന്‍റെ ബുദ്ധി കേന്ദ്രം വീണ വിജയന്‍; എനിക്ക് വണ്ടി തരുന്നത് RSS ആണോ HRDS ആണോ എന്ന് നോക്കേണ്ട; സ്വപ്‌ന സുരേഷ്

സ്പ്രിംക്ലറിന്‍റെ ബുദ്ധി കേന്ദ്രം വീണ വിജയന്‍; എനിക്ക് വണ്ടി തരുന്നത് RSS ആണോ HRDS ആണോ എന്ന് നോക്കേണ്ട; സ്വപ്‌ന സുരേഷ്

സ്പ്രിംഗ്ലർ  വഴിഡാറ്റബേസ് വിറ്റതിന് പിന്നിൽ വീണാ വിജയനെന്ന് ശിവശങ്കർ പറഞ്ഞതായും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു

  • Last Updated :
  • Share this:
    സ്പ്രിംഗ്ലർ അഴിമതിയിലെ ബുദ്ധികേന്ദ്രം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനാണെന്ന ആരോപണവുമായി സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ്. സ്പ്രിംഗ്ലർ  വഴി ഡാറ്റബേസ് വിറ്റതിന് പിന്നിൽ വീണാ വിജയനെന്ന് ശിവശങ്കർ പറഞ്ഞതായും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. ഇതില്‍ ശിവശങ്കര്‍ ബലിയാടാവുകയായിരുന്നു. എക്സോലോജിക്കിന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന രേഖ അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട് എന്നും സ്വപ്ന പറഞ്ഞു.

    വീണയും എക്സാലോജിക്കും തമ്മിലുള്ള ബന്ധം മൂലമാണ്  പിഡബ്ല്യൂസില്‍ തനിയ്ക്ക് ജോലി കിട്ടിയതെന്ന് സ്വപ്ന പറഞ്ഞു. എനിക്ക് വണ്ടി തരുന്നത് ആര്‍എസ്എസ് ആണോ എച്ച്ആര്‍ഡിഎസാണോ എന്ന് നോക്കേണ്ടെന്നും സ്വപ്ന പറഞ്ഞു.

    ഷാജ് കിരണ്‍ മുഖ്യമന്ത്രിയുടെ മധ്യസ്ഥതനായി തന്നെ സമീപിച്ചില്ലായിരുന്നെങ്കില്‍ രാത്രിക്ക് രാത്രി എഡിജപി അജിത്ത് കുമാറിനെ എന്തിനാണ് സര്‍ക്കാര്‍ സ്ഥലംമാറ്റിയതെന്നും ഷാജ് കിരണിനെതിരേ എന്തുകൊണ്ടാണ് നടപടി സ്വീകരിക്കാതിരുന്നതെന്നും സ്വപ്ന ചോദിച്ചു.

    ക്ലിഫ് ഹൗസിലെ രഹസ്യ മീറ്റിങ്ങിന്  രാത്രി ഏഴു മണിക്ക് ശേഷം താൻ ഒരു തടസ്സവുമില്ലാതെ കയറിപ്പോയിട്ടുണ്ടെന്ന്  സ്വപ്‌ന സുരേഷ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാൽ ഇക്കാര്യം വ്യക്തമാകും . തന്നെ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറയുന്നത് പച്ചക്കള്ളമാണെന്നും ധാർമികതക്ക് നിരക്കാത്തതാണെന്നും സ്വപ്‌ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    തനിച്ചും ഔദ്യോഗിക ആവശ്യങ്ങൾക്കായി സംഘമായും ക്ലിഫ് ഹൗസിൽ പോയിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞുമുഖ്യമന്ത്രിയുടെ വീട്ടിൽ കോൺസൽ ജനറലിനോടൊപ്പം രാത്രി പോയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ  അനുമതിയില്ലാതെയായിരുന്നു  കൂടിക്കാഴ്ചകളെന്നും സ്വപ്ന പറഞ്ഞു.

    പരിശുദ്ധമായ നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. എന്തിനാണ് മുഖ്യമന്ത്രി പൊതുജനങ്ങളോട് പച്ചക്കള്ളം പറയുന്നതെന്നും എല്ലാത്തിനും എല്ലാവരുടെയും കയ്യിൽ തെളിവുണ്ടെന്നും അവർ പറഞ്ഞു.
    Published by:Arun krishna
    First published: