സ്പ്രിങ്ക്ളറുമായുള്ള കരാർ നടപ്പാക്കാൻ ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനാണ്. എക്സാ ലോജിക്ക് എന്ന കമ്പനിയുടെ ഡയറക്ടറാണ് വീണാ വിജയൻ. എക്സാ ലോജിക്കിൻ്റെ വെബ് സൈറ്റ് രണ്ടു ദിവസമായി കാണാനില്ല. ഈ വെബ്സൈറ്റിൽ സ്പ്രിങ്ക്ളർ സംബന്ധിച്ച വിവരങ്ങളുണ്ടായിരുന്നെന്നും പി.കെ ഫിറോസ് വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
ഐ.ടി സെക്രട്ടറിക്ക് ഒറ്റക്ക് ഈ കരാറുണ്ടാക്കാനാകില്ല. ഐ.ടി സെക്രട്ടറി കുറ്റമേറ്റെടുത്തത് കൊണ്ട് പിണറായിക്ക് രക്ഷപ്പെടാൻ കഴിയില്ല. പിണറായിയുടെ മകളാണ് ഈ കരാറിലെ ഇടനിലക്കാരി. കൊറോണക്കാലത്ത് ലാഭമുണ്ടാക്കാനാണ് പിണറായി ശ്രമിച്ചത്. ദുരന്ത കാലത്തും ലാഭമുണ്ടാക്കാനുള്ള കഴുകൻകണ്ണാണ്. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് കെ.എം ഷാജിക്കെതിരെ കേസെടുത്തതെന്നും ഫിറോസ് ആരോപിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.