തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ (vegetable price) വന്‍ വര്‍ധനവ്. തക്കാളി(tomato) വില പൊതുവിപണിയില്‍ പലയിടത്തും നൂറ് രൂപ കടന്നു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയിലേറെയായി. ഒരാഴ്ച മുമ്പ് വരെ 30 രൂപയ്ക്കും 40 രൂപയ്ക്ക് കിട്ടിയിരുന്ന തക്കാളിക്ക് ഇന്ന് വില പല കടകളിലും 100 രൂപ പിന്നിട്ടു. മൂന്ന് മടങ്ങിലേറെയാണ് ഇത്തരത്തില്‍ വില കൂടിയത്. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയ വഴുതന 50 രൂപയായി.
കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തുന്ന കര്‍ണാടകയിലും തമിഴ്നാട്ടിലും പെയ്ത കനത്ത മഴയും ഇന്ധനവില വര്‍ധനവും പച്ചക്കറി വില വര്‍ധിക്കുന്നതിന് കാരണമായി. പച്ചക്കറിക്ക് മാത്രമല്ല, അരിയ്ക്കും വില കൂടിയിട്ടുണ്ട്.
Also Read- Silverline ഭാവി കേരളത്തിലേക്കുള്ള ഈടുവയ്പ്പ്; സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ മുഖ്യമന്ത്രി പിണറായിജയ അരിയ്ക്കും ആന്ധ്രയില്‍ നിന്നുള്ള വെള്ള അരിക്കും ഏഴു രൂപ വരെ പലയിടങ്ങളിലും കൂടി. തക്കാളി ഉള്‍പ്പെടെ മിക്ക പച്ചക്കറിക്കും പഴങ്ങള്‍ക്കും വില കൂടിയപ്പോള്‍ സവാളയുടെ വിലക്കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ചെറിയ ആശ്വാസമായി.
മൂന്ന് ദിവസമായി കറണ്ടില്ല; KSEB ഓഫീസില്‍ കിടന്നുറങ്ങി പ്രതിഷേധം; യുവാവിനെതിരെ പരാതി
ഹരിപ്പാട്: മൂന്നുദിവസത്തോളം വൈദ്യുതി മുടങ്ങിയതിനാല്‍ കെഎസ്ഇബി(KSEB) ഓഫീസില്‍ പായ വിരിച്ചു കിടന്നുറങ്ങിയ യുവാവിനെതിരെ പൊലീസില്‍(Police) പരാതി. കെഎസ്ഇബി ഓഫീസില്‍ അതിക്രമിച്ച് കയറി ജോലി തടസ്സപ്പെടുത്തി എന്നു കാണിച്ചാണ് കുറിച്ചിക്കല്‍ സ്വദേശി പ്രദീപിനെതിരെ കരുവാറ്റ അസിസ്റ്റന്റ് എഞ്ചിനീയര്‍ ഹരിപ്പാട് സിഐയ്ക്ക് പരാതി നല്‍കിയത്.
ഫോണ്‍ ചാര്‍ജ് ചെയ്യാനെന്ന് പറഞ്ഞാണ് ഇയാള്‍ ഓഫീസിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന് ഫോണ്‍ വീട്ടില്‍ പോയി ചാര്‍ജ് ചെയ്താല്‍ മതിയെന്ന് പറഞ്ഞപ്പോള്‍ വീട്ടിലും പരിസരങ്ങളിലും വൈദ്യുതിയില്ലെന്നു പറഞ്ഞ് പായ വിരിച്ച് ഓഫീസിനുള്ളില്‍ കിടക്കുകയായിരുന്നു. വൈദ്യുതി ഉടന്‍ എത്തുമെന്ന് ഉദ്യോഗസ്ഥന് പറഞ്ഞതിനെ തുടര്‍ന്നാണ് കുറച്ചു സമയത്തിനു ശേഷം പ്രതിഷേധം അവസാനിപ്പിച്ചത്.
Also Read- ഇടതുപക്ഷമെന്ന് അവകാശപ്പെടുന്നവര്‍ തീവ്രവലതുപക്ഷമാകുമ്പോള്‍ അങ്ങേയറ്റം ജനപക്ഷമാകുകയാണ് പ്രതിപക്ഷം: വിഡി സതീശന്തകഴി ഫീഡറില്‍ നിന്നാണ് കരുവാറ്റ സെക്ഷന്‍ പരിധിയിലുള്ള ഈ ഭാഗത്ത് വൈദ്യുതി വിതരണം ചെയ്യുന്നത്. എടത്വാ ഫീഡറില്‍ നിന്നുള്ള രണ്ട് ട്രാന്‍സ്ഫോര്‍മര്‍ കരുവാറ്റ സെക്ഷന്‍ പരിധിയിലാണുള്ളത്. ഇവിടെ നിന്നുള്ള തകരാറാണ് കരുവാറ്റയുടെ വടക്കന്‍ പ്രദേശങ്ങളില്‍ വൈദ്യുതി മുടങ്ങാന്‍ കാരണം.
Also Read- മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് ചെലവിടാനുള്ള തുക കുത്തനെ കൂട്ടി സര്‍ക്കാര്‍ പാടശേഖരങ്ങളോടു ചേര്‍ന്ന ഭാഗമായതിനാല്‍ ഇവിടെ എത്തിപ്പെടാനുള്ള ബുദ്ധിമുട്ടു കാരണമാണ് വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകീയതെന്ന് കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.