നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Vegetable prices| രണ്ടാഴ്ച്ചക്കിടെ പച്ചക്കറി വില ഇരട്ടിയോളം ഉയർന്നു; കാരണം തമിഴ്നാട്ടിലെ മഴയും ഇന്ധനവിലയും

    Vegetable prices| രണ്ടാഴ്ച്ചക്കിടെ പച്ചക്കറി വില ഇരട്ടിയോളം ഉയർന്നു; കാരണം തമിഴ്നാട്ടിലെ മഴയും ഇന്ധനവിലയും

    തമിഴ്നാട്ടിൽ തു‌ടർച്ചയായി പെയ്യുന്ന കനത്ത മഴയും ഇന്ധന വിലക്കയറ്റവുമാണ് വില കൂടാൻ കാരണമെന്നാണ് പറയുന്നത്.

    vegetables

    vegetables

    • Share this:
      തിരുവനന്തപുരം: കേരളത്തിൽ പച്ചക്കറിക്ക് തീവില(Vegetable prices). രണ്ടാഴ്ച്ചയ്ക്കിടെ അവശ്യ പച്ചക്കറികളുടെ (Vegetable s)വില ഇരട്ടിയായാണ് ഉയർന്നത്. ക്കാളി, ഉള്ളി, കാരറ്റ് തുടങ്ങിയവയ്ക്കെല്ലാം രണ്ടാഴ്ച കൊണ്ട് വില ഇരട്ടിയോളമായി.

      തമിഴ്നാട്ടിൽ തു‌ടർച്ചയായി പെയ്യുന്ന കനത്ത മഴയും ഇന്ധന വിലക്കയറ്റവുമാണ് വില കൂടാൻ കാരണമെന്നാണ് പറയുന്നത്. കോഴിക്കോട് പാളയം മാർക്കറ്റിൽ ഒരു കിലോ തക്കാളിക്ക് ഇന്ന് 50 രൂപയാണ് വില. രണ്ടാഴ്ച മുന്‍പുണ്ടായിരുന്നതിന്‍റെ ഇരട്ടിയോളമെത്തിയിട്ടുണ്ട് മിക്ക പച്ചക്കറികളുടെയും നിരക്ക്. 5 രൂപയായിരുന്ന ഉരുളക്കിഴങ്ങിന് 40. മുപ്പത് രൂപയ്ക്ക് വിറ്റ സവാളയ്ക്കിപ്പോള്‍ 50 രൂപ. വെണ്ടയുടെ വില 70ഉം മുരിങ്ങയ്ക്ക് 100ഉം കഴിഞ്ഞ് കുതിക്കുന്നു. കാബേജ്, കാരറ്റ്, പച്ചമുളക് തുടങ്ങി എല്ലാത്തിനും വില കൂടി.

      ബീൻസ്, വെണ്ടയ്ക്ക, പാവയ്ക്ക, മുരിങ്ങ, പയർ തുടങ്ങി പല ഇനങ്ങൾക്കും വില ഉയർന്നിട്ടുണ്ട്. ദീപാവലിക്കു ശേഷം വില കുറയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ദിവസേന വില കൂടിക്കൊണ്ടിരിക്കുകയാണ്.

      ചെറുപയര്‍, പരിപ്പ്, വന്‍പയര്‍, കടല എന്നിവയ്ക്കും വില കൂടി. ഒരു ചാക്ക് ഉരുളക്കിഴങ്ങ് 1200 രൂപയായിരുന്നെങ്കിൽ ഇപ്പോള്‍ 1900 രൂപയിലെത്തി.

      Also Read-Gold Price Today| തൊട്ടാൽ പൊള്ളും; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലെത്തി സ്വർണം

      ഇന്ധനവിലയും പാചകവാതക വിലയും കുത്തനെ ഉയർന്നതിന് പിന്നാലെ പച്ചക്കറികളുടെ വിലയും കുതിച്ചുയുരന്നത് സാധാരണക്കാരന്റെ നടുവൊടിച്ചിരിക്കുകയാണ്. വില കൂടിയതോടെ വിൽപന കുറഞ്ഞതായി പച്ചക്കറി വ്യാപാരികളും പറയുന്നു. വില ഇനിയുമുയര്‍ന്നാല്‍ ഹോട്ടലുകളും പ്രതിസന്ധിയിലാവും.

      Also Read-Petrol, diesel prices| മാറ്റമില്ലാതെ എട്ടാം ദിനം; ഇന്ധനവിലയിൽ ഇന്നും മാറ്റമില്ല

      ഇന്ധനവിലക്കയറ്റമാണ് വില കൂടാൻ ഒരു കാരണം. തമിഴ്നാട്ടിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വന്‍തോതില്‍ കൃഷി നശിച്ചതാണ് കഴിഞ്ഞ ദിവസങ്ങളിൽ വില കുത്തനെ ഉയരാൻ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നത്. മണ്ഡലകാലമാകുന്നതോടെ വില ഇനിയും ഉയരാന്‍ ആണ് സാധ്യത.
      Published by:Naseeba TC
      First published:
      )}