• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

വ്യാഴാഴ്ച മുതൽ വാഹന പരിശോധന കർശനമാക്കും; നിയമലംഘന കേസുകൾ കോടതിക്ക് വിടും

ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

news18-malayalam
Updated: September 18, 2019, 4:42 PM IST
വ്യാഴാഴ്ച മുതൽ വാഹന പരിശോധന കർശനമാക്കും; നിയമലംഘന കേസുകൾ കോടതിക്ക് വിടും
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: വാഹന നിയമലംഘനങ്ങളുടെ പിഴത്തുക തീരുമാനിക്കാന്‍ ശനിയാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഇതിനിടെ വ്യാഴാഴ്ച മുതല്‍ സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത വകുപ്പ് നിര്‍ദേശം നൽകി. ഗതാഗത സെക്രട്ടറിയും കമ്മിഷണറുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിയമലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന വീണ്ടും കര്‍ശനമാക്കാന്‍ നിര്‍ദ്ദേശം.

പിഴ ഈടാക്കുന്നത് സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനാൽ  നിയമലംഘനം നടത്തുന്ന കേസുകള്‍ക്ക് കോടതിക്ക് വിടാനും നിര്‍ദേശിച്ചിട്ടുണ്ട്.

പുതുക്കിയ മോട്ടോർ വാഹന നിയമപ്രകാരമുള്ള ഉയർന്ന പിഴ ഈടാക്കുന്നതിനെതിര സംസ്ഥാനം രംഗത്തെത്തിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാനങ്ങള്‍ക്ക് പിഴ നിശ്ചയിക്കാനുള്ള അധികാരം നല്‍കികൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിനു ശേഷം തുടർ നടപടി എടുത്താൽ മതിയെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ.

Also Read മോട്ടോർ വാഹന നിയമം; മന്ത്രിമാർക്കും നോട്ടീസ് നൽകുമെന്ന് എ.കെ ശശീന്ദ്രൻ

First published: September 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...