• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാസില്ലാതെ വരുന്ന വാഹനങ്ങളെ തിരിച്ചയക്കില്ല:എസ് പി യതീഷ് ചന്ദ്ര

പാസില്ലാതെ വരുന്ന വാഹനങ്ങളെ തിരിച്ചയക്കില്ല:എസ് പി യതീഷ് ചന്ദ്ര

  • Share this:
    നിലയ്ക്കൽ : ശബരിമലയിൽ പാസ് ഇല്ലാതെ വരുന്ന വാഹനങ്ങളെ തിരിച്ചു വിടില്ലെന്ന് എസ് പി യതീഷ് ചന്ദ്ര. അത്തരം വാഹനങ്ങൾ നിലയ്ക്കലിൽ കർശന പരിശോധനയ്ക്ക് വിധേയമാക്കും. ഓൺലൈൻ ബുക്കിംഗ് ഇല്ലാത്തവർക്കും ദർശന സൗകര്യം ഒരുക്കുമെന്നും എസ് പി അറിയിച്ചിട്ടുണ്ട്.

    സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ല : കനത്ത സുരക്ഷാ വലയത്തിൽ ശബരിമല 

    സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ കർശന സുരക്ഷ നടപ്പിലാക്കിയിരുന്നു. ദർശനത്തിന് ഓൺലൈൻ ബുക്കിംഗും വാഹനങ്ങൾക്ക് പാസും അടക്കം നിരവധി നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ അയവു വരുത്തിയെന്നാണ് എസ് പി യുടെ വാക്കുകൾ നൽകുന്ന സൂചന.

    ശബരിമല കയറുന്ന കാര്യത്തില്‍ പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി

    കാനനപാതയിലൂടെയുള്ള പ്രവേശനത്തിന് നിയന്ത്രണം തുടരുമെന്നറിയിച്ച യതീഷ് ചന്ദ്ര, കഴിഞ്ഞ ദിവസം അറിയിച്ച സുരക്ഷാ നിർദേശങ്ങളിൽ മാറ്റമൊന്നുമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സന്നിധാനത്ത് ആരെയും തങ്ങാൻ അനുവദിക്കില്ലെന്നതാണ് കഴിഞ്ഞ ദിവസം പുറത്തു വന്ന ഏറ്റവും സുപ്രധാന നിർദേശം.

    First published: