പയ്യന്നൂരിൽ യൂസ്ഡ് കാർ ഷോറൂമിലെ വാഹനങ്ങൾ അടിച്ചു തകർത്തു

മുഖം മറച്ച് എത്തിയതിനാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല

News18 Malayalam | news18-malayalam
Updated: February 10, 2020, 3:19 PM IST
പയ്യന്നൂരിൽ യൂസ്ഡ് കാർ ഷോറൂമിലെ വാഹനങ്ങൾ അടിച്ചു തകർത്തു
car
  • Share this:
കണ്ണൂർ: പയ്യന്നൂരിൽ ഉപയോഗിച്ച് കാറുകളുടെ ഷോറൂമിലെ വാഹനങ്ങൾ അടിച്ചു തകർത്തു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഷോറൂമിൽ ഇന്നലെ രാത്രി 11 കാറുകളാണ് തകർത്തത്. രാത്രി പന്ത്രണ്ടരയോടെയാണ് രണ്ട് അംഗസംഘം ഷോറൂമിലെ നിർത്തിയിട്ട വാഹനങ്ങൾ തല്ലി തകർത്തത്.

മുഖം മറച്ച് എത്തിയതിനാൽ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അക്രമികളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഒരു ലക്ഷത്തിൽ രൂപയിലേറെ ഉള്ള നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. സ്ഥലം പരിശോധിച്ച പൊലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also read: സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വാക്സിനേഷൻ എടുത്ത കുഞ്ഞ് മരിച്ചു: അന്വേഷണത്തിന് ഉത്തരവിട്ട് അധികൃതർ

കാറമേൽ മുച്ചിലോട്ട് പെരുങ്കളിയാട്ടവുമായ് ബന്ധപ്പെട്ട് സർവീസ് നടത്തിയ കാറുകൾ ഉൾപ്പെടെയാണ് തകർത്തത്. കളിയാട്ടത്തിന് സമാപനത്തിന് ശേഷം ഷോറൂമിലെ ലൈറ്റ് ഓഫ് ചെയ്യാൻ എത്തിയവരാണ് തകർന്ന കാറുകൾ കണ്ടത്. ഉടനെ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. കളിയാട്ടത്തിന്റെ അവസാന ദിവസം ഉണ്ടായ വാക്ക് തർക്കമാണ് അക്രമത്തിന് പിന്നിൽ എന്നാണ് പൊലീസ് സംശയിക്കുന്നത്.
First published: February 10, 2020, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading