• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാനൂർ മൻസൂർ വധക്കേസ്: പ്രതി പിപി ജാബിറിന്റെ വീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു

പാനൂർ മൻസൂർ വധക്കേസ്: പ്രതി പിപി ജാബിറിന്റെ വീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു

ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവയും പൂർണമായി കത്തിനശിച്ചു.

news18

news18

  • Last Updated :
  • Share this:
    കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പ്രതിയും സിപിഎം പ്രാദേശിക നേതാവുമായ പിപി ജാബിറിന്റെ വീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു. സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗവും വള്ളുകണ്ടി ബ്രാഞ്ച് സെക്രട്ടറിയുമായ പിപി ജാബിർ കേസിലെ പത്താം പ്രതിയാണ്. ജാബിറിന്റെ മുക്കിൽ പീടിക, വള്ളുകണ്ടിയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന്റെ പിൻഭാഗം കത്തിനശിച്ചു. ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ, രണ്ട് ടൂ വീലർ എന്നിവയും പൂർണമായി കത്തിനശിച്ചു.

    ഇന്നലെ രാത്രി ഒന്നര മണിക്ക് ശേഷമാണ് സംഭവം നടന്നത്. ചൊക്ലി പോലീസും, ഫയർ സർവ്വീസും എത്തിയാണ് തീ അണച്ചത്. വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇറങ്ങിയോടുകയായിരുന്നു. ഉടനെ ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വീടിന് അകത്തേക്ക് തീ പടർന്നില്ല.

    ആക്രമണത്തിന് പിന്നിൽ ലീഗ് പ്രവർത്തകരനാണെന്നാണ് സിപിഎം ആരോപിക്കുന്നത്. മൻസൂർ വധക്കേസിൽ ജാബിറിനെ പിടികൂടാൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.

    You may also like:കോവിഡ് 19 പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു



    ഇക്കഴിഞ്ഞ ഏപ്രിൽ ആറിന് വോട്ടെടുപ്പ് ദിവസം രാത്രിയാണ് പാനൂർ മുസ്ലീം ലീഗ് പ്രവർത്തകനായ മൻസൂർ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ആക്രമണത്തിൽ സിപിഎം പ്രവർത്തകരുടെ വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ മൻസൂറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. സംഭവത്തിൽ 25 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതിനിടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊച്ചിയങ്ങാടി സ്വദേശി രതീഷ് കൂലോത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന ഇയാളെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

    ഇതുവരെ എട്ട് പ്രതികളാണ് കേസിൽ പിടിയിലായിട്ടുള്ളത്. സിപിഎം പ്രവർത്തകരായ പുല്ലൂക്കര കൊച്ചിയങ്ങാടിയിലെ ഓച്ചിറക്കൽ വീട്ടിൽ കെ സംഗീത് (22), പുല്ലൂക്കരയിലെ നെല്ലിയിൽ ശ്രീരാഗ് (25), പുല്ലൂക്കരയിലെ മുക്കിൽ പിടികയിൽ കായത്തിൽ പറമ്പത്ത് കെ പി സുഹൈൽ (32), പുല്ലൂക്കരയിലെ മുല്ലയിൽ അശ്വന്ത് (27), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് അനീഷ് (38), ഓച്ചിറക്കൽ പീടികയിലെ ഒതയോത്ത് വിപിൻ (28), പുല്ലൂക്കര മുക്കിൽ പിടികയിലെ ബാലന്റെ മകൻ ഇ കെ ബിജേഷ് (37) എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്.
    Published by:Naseeba TC
    First published: