ആലപ്പുഴ: സംസ്ഥാനത്തെ ഏക ഇടത് എംപിയായി എ എം ആരിഫിനെ വിജയിപ്പിച്ചത് ഈഴവ വോട്ടുകളാണെന്ന് അവകാശ വാദവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചേർത്തലയിലെ ഈഴവ വോട്ടുകളാണ് ആരിഫിന് മേൽക്കൈ സമ്മാനിച്ചതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
തെരഞ്ഞെടുപ്പ് വിധി സംസ്ഥാന സർക്കാരിനുള്ള ഷോക് ട്രീറ്റ്മെന്റാണെന്നും ശബരിമല വിഷയം ചിലയിടങ്ങളിൽ പ്രതിഫലിച്ചെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. തെറ്റുതിരുത്തി മുന്നോട്ട് പോവാൻ ഇടതുപക്ഷം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഈഴവരുടെ ചോരയും നീരുമാണ് ഇടതുപക്ഷത്തെ വളര്‍ത്തിയതെന്നും സര്‍ക്കാര്‍ ഈഴവരെ വേണ്ട വിധത്തില്‍ പരിഗണിക്കാന്‍ തയ്യാറാവുന്നില്ലെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ചേര്‍ത്തലയിലെ ഈഴവരാണ് എഎം ആരിഫിനെ ജയിപ്പിച്ചത്. ആരിഫിനെ ജയിപ്പിക്കണമെന്ന പ്രത്യേക നിര്‍ദേശം പ്രവര്‍ത്തകര്‍ക്ക് നൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Election Result, General Election 2019 Result, Kummanam Rajasekharan, Live election result 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Lok Sabha Election Results Live Elections news, Lok Sabha elections results 2019, Loksabha Election Result 2019, തെരഞ്ഞെടുപ്പ് ഫലം, തെരഞ്ഞെടുപ്പ് ഫലം തത്സമയം, നരേന്ദ്ര മോദി, ബിജെപി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം