HOME » NEWS » Kerala » VELLAPALLI NADESHAN SAYS NDA WILL NOT WIN IN

തുഷാർ ജയിക്കില്ല; NDAയ്ക്ക് ജയസാധ്യതയില്ല, അൽപമെങ്കിലും സാധ്യത കുമ്മനത്തിന് മാത്രം: വെള്ളാപ്പള്ളി നടേശൻ

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു വെള്ളാപ്പള്ളി. ശ്രീധരൻ പിള്ള

news18
Updated: May 22, 2019, 11:21 AM IST
തുഷാർ ജയിക്കില്ല; NDAയ്ക്ക് ജയസാധ്യതയില്ല, അൽപമെങ്കിലും സാധ്യത കുമ്മനത്തിന് മാത്രം: വെള്ളാപ്പള്ളി നടേശൻ
വെള്ളാപ്പള്ളി നടേശൻ
  • News18
  • Last Updated: May 22, 2019, 11:21 AM IST
  • Share this:
ആലപ്പുഴ: ലോക് സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൻ ഡി എയ്ക്ക് ജയസാധ്യതയില്ലെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അൽപമെങ്കിലും വിജയസാധ്യത തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനാണെന്നും അദ്ദേഹം പറഞ്ഞു. തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള സ്ഥാനാർഥികൾ വിജയിക്കാൻ സാധ്യതയില്ലെന്നും ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

കേരളത്തിൽ എൽ ഡി എഫും യു ഡി എഫും മാത്രമാണ് ശക്തമായി നിൽക്കുന്നത്. അവരിൽ നിന്ന് അടർന്നു വരുന്നവരെ ചേർത്തു വേണം ഇവിടെ മൂന്നാമതൊരു മുന്നണി ഉണ്ടാക്കാൻ. അത് വളരെ പ്രയാസകരമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

വിവിപാറ്റ് എണ്ണണമെങ്കിൽ കുറച്ചു സമയം കാത്തിരിക്കണം; അന്തിമഫലം മൂന്ന് മണിക്കൂർ വൈകും

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു വെള്ളാപ്പള്ളി. ശ്രീധരൻ പിള്ള ആള് നല്ലവനാണെന്നും മിടുക്കനാണെന്നും പറഞ്ഞ വെള്ളാപ്പള്ളി അദ്ദേഹത്തിന് ശനിദശയാണെന്നും പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥാനാർഥിയാകാൻ ശ്രീധരൻ പിള്ള മോഹിച്ചെന്നും ഇക്കാര്യം പലരോടും പിള്ള തന്നെ പറയുകയും ചെയ്തെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാൽ, പകരം വേറൊരാളാണ് എത്തിയത്. അതുകൊണ്ടു തന്നെ ബി ജെ പിയിൽ അസംതൃപ്തരായ ചിലരുണ്ടെന്നും ഗ്രൂപ്പിസം ഉണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

First published: May 22, 2019, 11:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories