HOME » NEWS » Kerala »

ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്ന് കേരളം കുട്ടിച്ചോറാക്കി

News18 Malayalam
Updated: December 1, 2018, 7:05 PM IST
ഒരു സമുദായ നേതാവും രാജാവും തന്ത്രിയും ചേര്‍ന്ന് കേരളം കുട്ടിച്ചോറാക്കി
വെള്ളാപ്പള്ളി നടേശൻ
  • Share this:
തിരുവനന്തപുരം: ഒരു സമുദായത്തിന്റെ നേതാവും രാജാവും തന്ത്രിയും ചേര്‍ന്ന് കേരളത്തെ കുട്ടിച്ചോറാക്കിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുഖ്യമന്ത്രി വിളിച്ച സമുദായ നേതാക്കളുടെ യോഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

നവോത്ഥാന മൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണു കേരളത്തിന്റെ ശക്തി. അല്ലാതെ ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ നിന്നും എന്‍.എസ്.എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും വിട്ടുനിന്നു. 190 സമുദായ സംഘടനകളെയാണ് സര്‍ക്കാര്‍ യോഗത്തിലേക്ക് ക്ഷണിച്ചത്.

യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതിന്റെ കാരണം പിന്നീട് വ്യക്തമാക്കമെന്ന നിലപാടിലാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ഇതിനിടയിലാണ് എന്‍.എസ്.എസിനെ ലക്ഷ്യമിട്ട് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.

First published: December 1, 2018, 7:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories