നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയി; തുടര്‍ഭരണം വരുമോ ഇല്ലയോ എന്ന് പറയാനാവില്ല': വെള്ളാപ്പള്ളി നടേശൻ

  'സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയി; തുടര്‍ഭരണം വരുമോ ഇല്ലയോ എന്ന് പറയാനാവില്ല': വെള്ളാപ്പള്ളി നടേശൻ

  സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്ലാ മുന്നണികളും കുറച്ച് കൂടെ ശ്രദ്ധിക്കാമായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും വെള്ളാപ്പള്ളി

  വെള്ളാപ്പള്ളി നടേശൻ

  വെള്ളാപ്പള്ളി നടേശൻ

  • Share this:
   ആലപ്പുഴ: സര്‍ക്കാര്‍ മാറണമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ പ്രതികരണം വൈകിപ്പോയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. അപ്പോള്‍ അതിന് വേണ്ട ഫലം ലഭിച്ചേനെ. സര്‍ക്കാരിന് അനുകൂലമോ പ്രതികൂലമോ എന്നറിയാന്‍ പെട്ടി പൊട്ടിക്കേണ്ടി വരും. തുടര്‍ഭരണം വരുമോ ഇല്ലയോ എന്ന് പറയാനാവില്ലെന്നും സുകുമാരൻ നായർ പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശൻ .

   "സുകുമാരന്‍ നായരുടേത് അസമയത്തെ പ്രതികരണമായി. ഈ സമയത്ത് പറയുന്നതിനേക്കാള്‍ വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പേ പറയാമായിരുന്നു. അപ്പോള്‍ അതിന് വേണ്ട ഫലം ലഭിച്ചേനെ. ഞാന്‍ എന്റെ ആഗ്രഹവും അഭിലാഷവും ഇപ്പോള്‍ പറയില്ല. നേരത്തെ പറയേണ്ടതായിരുന്നു. ഇപ്പോള്‍ വോട്ടിലൂടെ പ്രവര്‍ത്തിക്കേണ്ട സമയമായിരുന്നു. അത് ചെയ്തിട്ടുണ്ട്."- വെള്ളാപ്പള്ളി വ്യക്തമാക്കി.

   Also Read 'വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയും; ഞാന്‍ എന്റെ വഴി നോക്കിക്കൊള്ളാം': എ.കെ ബാലന് മറുപടിയുമായി സുകുമാരൻ നായർ

   "സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ എല്ലാ മുന്നണികളും കുറച്ച് കൂടെ ശ്രദ്ധിക്കാമായിരുന്നുവെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. കേരളത്തില്‍ മുമ്പുള്ളതിനേക്കാള്‍ വലിയ ഒരു ത്രികോണ മത്സരം നടക്കുന്നുവെന്നതാണ് പോളിങ് ശതമാനം വെച്ച് വിലയിരുത്താനാവുന്നത്. സര്‍ക്കാരിന് അനുകൂലമോ പ്രതികൂലമോ എന്നറിയാന്‍ പെട്ടി പൊട്ടിക്കേണ്ടി വരും. തുടര്‍ഭരണം വരുമോ ഇല്ലയോ എന്ന് പറയാനാവില്ല."- വെള്ളാപ്പള്ളി പറഞ്ഞു.

   മുഖ്യമന്ത്രി ആകാന്‍ ഒരുപാട് പേര്‍ കുപ്പായം തയ്ച്ച് നടക്കുന്നുണ്ട്. ആരാകും ആരാകില്ല എന്ന് പറയാനാകില്ല. എസ്.എന്‍.ഡി.പി ആര്‍ക്കും അനുകൂലമായി ഒരു നിലപാട് എടുത്തിട്ടില്ല. ബിജെപി മുന്‍പത്തേക്കാള്‍ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ട് കൂടുതല്‍ സീറ്റ് നേടുമെന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

   ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നാണ് തന്റെ വിശ്വാസമെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രതികരിച്ചത്. സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു. രാവിലെ ഏഴിന് വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി സുകുമാരൻ നായർ.

   അതേസമയം, അയ്യപ്പഭക്തനായ ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനെതിരെ എന്തെങ്കിലും പറയുമെന്ന് വിശ്വസിക്കാനാകില്ല. സുകുമാരന്‍ നായര്‍ അങ്ങനെ പറയുമെന്ന് കരുതുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സര്‍ക്കാരിനോടൊപ്പമാണ്. പ്രതിസന്ധിയില്‍ ജനങ്ങളുടെ കൂടെ നില്‍ക്കുന്നതുകൊണ്ടാണത്. ഇടതുജനാധിപത്യമുന്നണിയുടെ ജനകീയ അടിത്തറ വികസിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ എല്‍ഡിഎഫ് നേടും.- ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ഹൈസ്‌കൂളില്‍ സ്‌കൂളില്‍ കുടുംബസമേതം എത്തി വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.

   Also Read- Kerala Assembly Election 2021 | അയ്യപ്പനും ദേവഗണങ്ങളും ഈ സർക്കാരിനൊപ്പം: മുഖ്യമന്ത്രി പിണറായി വിജയൻ

   ''എല്‍ഡിഎഫിന് ഇത്തവണ ജനങ്ങള്‍ ചരിത്രവിജയം സമ്മാനിക്കും. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒട്ടേറെ കാര്യങ്ങള്‍ നടന്നെങ്കിലും അതൊന്നും ജനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടതുപോലെ തന്നെ എല്ലാ ദുരാരോപണങ്ങളും അപവാദപ്രചരങ്ങളും തള്ളിക്കൊണ്ടുള്ള സമീപനമാണ് തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ഇതേവരെ ജനങ്ങള്‍ സ്വീകരിച്ചത്. അതിന് തുടര്‍ച്ചയായ അന്തിമ വിധിയാണ് ജനങ്ങള്‍ ഇന്ന് രേഖപ്പെടുത്തുന്നത്. 2016 മുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടര്‍ന്നുവന്ന വികസനപ്രവര്‍ത്തനങ്ങള്‍, അതിനിടെ നമ്മുക്ക് വന്ന മഹാദുരന്തങ്ങളെ നേരിടലായാലും എല്ലാത്തിലും സര്‍ക്കാരിനൊപ്പം ജനങ്ങളുണ്ടായിരുന്നു. സംശയമില്ല ആ ജനങ്ങള്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ കാര്യങ്ങള്‍ തന്നെയാണ് യുഡിഎഫും എന്‍ഡിഎയും ഇത്തവണയും പറയുന്നത്.''
   Published by:Aneesh Anirudhan
   First published:
   )}