'ആത്മീയത വില്‍പ്പന ചരക്കാക്കി രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമം'

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

 • Share this:
  ആലപ്പുഴ: ആത്മീയത വില്‍പ്പന ചരക്കാക്കി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും നീക്കം രണ്ടാം വിമോചന സമരത്തിനാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അന്ന്‌ വിമോചന സമരത്തില്‍ എസ്‌എന്‍ഡിപി നേതാവ്‌ കൂടിയായിരുന്ന ആര്‍ ശങ്കറിനെ ഉപയോഗിച്ചുവെങ്കിലും സമുദായത്തിന് ഒരു നേട്ടവും ഉണ്ടായില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം: ഇനി റഹീം നയിക്കും

  എന്‍എസ്‌എസ്‌ സര്‍വാധിപത്യത്തിനാണ് ശ്രമിക്കുന്നത്. വിഷസര്‍പ്പങ്ങളെ വിളിച്ചിരുത്തി സമാധാനത്തിനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. ശബരിമലയില്‍ ശാന്തിയും സമാധാനവും ഉണ്ടാക്കാന്‍ ബിഡിജെഎസ്‌ ഉള്‍പ്പെടെയുള്ളവര്‍ സമരപരിപാടികള്‍ നിര്‍ത്തണം. ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
  First published:
  )}