ആലപ്പുഴ: ആക്ടിവിസ്റ്റുകൾ പിൻവാതിലിലൂടെ സന്നിധാനത്ത് എത്തിയത് വേദനാജനകമാണെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വാർത്താക്കുറിപ്പിലാണ് വെള്ളാപ്പിള്ളി നടേശൻ നിലപാട് വ്യക്തമാക്കിയത്.
വെള്ളാപ്പള്ളി നടേശന്‍റെ വാർത്താക്കുറിപ്പ്,
'ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി നിരാശജനകമാണെന്നും എസ് എൻ ഡി പി യോഗം എന്നും വിശ്വാസികൾക്കൊപ്പമാണെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ശബരിമല സന്നിധാനം വിശ്വാസികൾക്കുള്ള ഇടമാണ്. ഇവിടെ ആക്ടിവിസ്റ്റുകൾക്ക് സ്ഥാനമില്ല. അങ്ങനെയുള്ള ഏറ്റവും പരിപാവനമായ സന്നിധാനത്ത് അവിശ്വാസികളായ ആക്ടിവിസ്റ്റുകൾ രാത്രിയുടെ മറവിൽ ഇരുമുടിക്കെട്ടില്ലാതെ ശരണം വിളിക്കാതെ, പിൻവാതിലിലൂടെ സന്നിധാനത്ത് എത്തിയതും അവർക്ക് പൊലീസ് സുരക്ഷ ഒരുക്കിയതും അങ്ങേയറ്റം നിരാശാജനകവും വേദനാജനകവുമാണ്'
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala temple, Sabarimala Verdict, ശബരിമല, ശബരിമല പ്രതിഷേധം, ശബരിമല വിധി