ആലപ്പുഴ: ഇടതുമുന്നണി സ്ഥാനാർഥി എ.എം ആരിഫ് ആലപ്പുഴയിൽ തോറ്റാൽ തല മൊട്ടയടിക്കുമെന്ന് പറഞ്ഞത് ചുമ്മാ ഒരു രസത്തിനാണെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വടിക്കാൻ തലയിൽ മുടിയില്ലെന്ന് അറിയാമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. കഴിഞ്ഞദിവസങ്ങളിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, ഷാനിമോൾ ഉസ്മാന് തോൽക്കുന്ന സീറ്റ് നൽകി കോൺഗ്രസ് പറ്റിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ഷാനിമോൾ മാന്യമായി പെരുമാറുന്ന മികച്ച നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇനിയൊരു പുതിയ മുഖം; പെരുമാറ്റ ചട്ടം നടപ്പിലാക്കി മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജ്
ഇതിനിടെ, മകൻ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തൃശൂരിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥിയായാണ് തുഷാർ വെള്ളാപ്പള്ളി മത്സരത്തിന് ഇറങ്ങുന്നത്. മകൻ തുഷാർ മത്സരിച്ചാൽ തോൽക്കുമെന്ന നിലപാടിൽ മാറ്റമില്ല. തുഷാർ മത്സരിക്കുന്നെങ്കിൽ എസ്. എൻ.ഡി.പി യോഗം വൈസ് പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയം ഇത്തവണ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് വോട്ടു കൂട്ടുമെന്നും വെള്ളാപ്പളളി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Elections 2019, Loksabha election, Thushar vellappally, Vellappalli Nadeshan