ആലപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പിൽ തുഷാർ മത്സരിക്കരുത് എന്നു പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേരത്തെ എസ്.എൻ.ഡി.പി ഭാരവാഹികൾ മത്സരിച്ചപ്പോൾ കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടായിയെന്നും അതാണ് താൻ അങ്ങനെ പറഞ്ഞതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
തുഷാർ അച്ചടക്കമുള്ള വൈസ് പ്രസിഡൻറാണ്. തുഷാറിന്‍റെ
സ്ഥാനാർഥിത്വം അടുത്ത കൗൺസിലിൽ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. സംഘടനയുടെ നിർദേശം ഇക്കാര്യത്തിൽ തുഷാർ സ്വീകരിക്കുമെന്നും തുഷാർ സംഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുഷാറിന്‍റെ സ്ഥാനാർഥിക്കാര്യം ഇന്നലത്തെ കമ്മിറ്റിയിലും ചർച്ച
ചെയ്തില്ല. പക്ഷേ, ആലപ്പുഴയിൽ അങ്ങനെയല്ല. സംസ്ഥാനത്ത് ശരി
ദൂര നിലപാടായിരിക്കും എസ്.എൻ.ഡി.പിയുടേതെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
മലക്കം മറിഞ്ഞ് ഉമ്മൻ ചാണ്ടി; 'രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല'ഷാനിമോൾ ഉസ്മാന് കോൺഗ്രസ് കൊടുത്തത് തോൽക്കാനുള്ള സീറ്റാണ്. ആലപ്പുഴയിൽ ആരിഫ് ജയിക്കും. സുധീരൻ സ്വയം പ്രസംഗിച്ച് നശിക്കുകയാണെന്നും വയനാട്ടിൽ മത്സരിക്കാൻ രാഹുൽ വരുന്നത് മോശം സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.