ശബരിമല: പ്രക്ഷോഭത്തിനിറങ്ങരുതെന്ന് പറഞ്ഞത് കേസിൽപ്പെടാതിരിക്കാൻ വെള്ളാപ്പള്ളി

ഗുരുവിനെ അംഗീകരിക്കാൻ സർക്കാർ തയ്യാറായതുകൊണ്ട് കൂടിയാണ് വനിതാമതിലിനു നേതൃത്വം നൽകിയത്

news18
Updated: May 7, 2019, 2:53 PM IST
ശബരിമല: പ്രക്ഷോഭത്തിനിറങ്ങരുതെന്ന് പറഞ്ഞത് കേസിൽപ്പെടാതിരിക്കാൻ വെള്ളാപ്പള്ളി
VELLAPPALLI
  • News18
  • Last Updated: May 7, 2019, 2:53 PM IST
  • Share this:
ആലപ്പുഴ : സമുദായ അംഗങ്ങൾ കേസിൽപെടാതിരിക്കാനാണ് ശബരിമല വിഷയത്തിൽ തെരുവിൽ ഇറങ്ങരുതെന്ന് താൻ പറഞ്ഞതെന്ന് എസ്എൻഡിപി അധ്യക്ഷൻ വെള്ളാപ്പള്ളി നടേശൻ. സവർണ കൗശലക്കാർക്കൊപ്പം തെരുവിൽ പ്രതിഷേധിച്ചിരുന്നേൽ അകത്തു പോകുന്നത് മുഴുവൻ ഈഴവരാകുമായിരുന്നു. പുന്നപ്ര-വയലാർ സമരകാലം മുതൽ അതാണ് അവസ്ഥ.
കെ.സുരേന്ദ്രൻ എത്ര ദിവസമാണ് ജയിലിൽ കഴിയേണ്ടിവന്നതെന്ന് മറക്കരുതെന്നും സർക്കാരിനോട് യുദ്ധം ചെയ്ത് എസ്എൻഡിപി നശിക്കണോയെന്നു സമുദായ അംഗങ്ങൾ ആലോചിക്കണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. എസ്എൻഡിപി വാർഷിക പൊതുയോഗത്തിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

Also Read-'ജനം ഗതാഗതക്കുരുക്കില്‍ തന്നെ കഴിയട്ടേയെന്ന സാഡിസ്റ്റ് മനോഭാവം': ശ്രീധരന്‍പിള്ളയ്ക്കെതിരെ മുഖ്യമന്ത്രി   

മുഖ്യമന്ത്രിയും സർക്കാരും അനുഭാവ പൂർവം അടുത്ത് വരുമ്പോൾ സമുദായം പുറം തിരിഞ്ഞ് നിൽക്കേണ്ടതില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് സംസ്ഥാന സർക്കാരിനും എൽഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ വാക്കുകൾ. .യോഗത്തിന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപന വേദിയായി മാറിയ പൊതു യോഗത്തിൽ തുഷാർ വെള്ളാപ്പള്ളിയെ വേദിയിലിരുത്തിയായിരുന്നു SNDP യുടെ ശക്തമായ ഇടത് അനുകൂല നിലപാട് വെള്ളാപ്പള്ളി പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയെയും സർക്കാരിനെയും അകമഴിഞ്ഞ് പ്രശംസിച്ച വെള്ളാപ്പള്ളി, ഗുരുവിനെ അംഗീകരിക്കാൻ സർക്കാർ തയ്യാറായതുകൊണ്ട് കൂടിയാണ് വനിതാമതിലിനു നേതൃത്വം നൽകിയതെന്നും വ്യക്തമാക്കി.

First published: May 7, 2019, 2:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading