സാമ്പത്തിക സംവരണം വഞ്ചനാപരം; കേന്ദ്രത്തിനെതിരെ വെള്ളാപ്പള്ളി

News18 Malayalam
Updated: January 7, 2019, 11:05 PM IST
സാമ്പത്തിക സംവരണം വഞ്ചനാപരം; കേന്ദ്രത്തിനെതിരെ വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശൻ
  • Share this:
ആലപ്പുഴ: ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണെന്ന് എസ്.എൻ.ഡി.പി. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കം വഞ്ചനപരമായ നിലപാടാണെന്നും വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി.

കേന്ദ്രസർക്കാർ തീരുമാനത്തിൽ നിന്ന് പിന്മാറണം. മുന്നാക്ക ജനവിഭാഗങ്ങൾക്ക് ജനസംഖ്യ ആനുപാതികമായി കിട്ടേണ്ടതിനേക്കാൾ ആനുകൂല്യം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അതുകൂടി സർക്കാർ പഠിക്കണമെന്നും വെള്ളാപ്പള്ളി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഭരണഘടന പിന്നാക്ക വർഗങ്ങൾക്കാണ് സംവരണം നൽകിയിട്ടുള്ളത്. അതും മതിയായ പ്രാതിനിധ്യം ലഭിക്കുന്നതുവരെ മാത്രമാണ്. കേന്ദ്ര സംസ്ഥാന സർവീസുകളിൽ സാമുദായിക സംവരണം ഉണ്ടായിട്ടുപോലും പിന്നാക്ക വർഗങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല.

മുന്നാക്കക്കാരിലെ പിന്നാക്കക്കാരെ സാമ്പത്തികമായി സഹായിക്കുന്നതിന് എസ്എൻഡിപി യോഗം എതിരല്ല. അതിന് ആവശ്യമായ സാമൂഹ്യക്ഷേമ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാവുന്നതാണ്. അല്ലാതെ ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള നീക്കം ഭൂരിപക്ഷം വരുന്ന പിന്നാക്ക വിഭാഗങ്ങളോടുള്ള വഞ്ചനാപരമായ നിലപാടാണ്. അതു ഭരണഘടനയുടെ അടിസ്ഥാന പ്രമാണത്തിന് വിരുദ്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

First published: January 7, 2019, 11:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading