'മാടമ്പി സ്വാഭാവമുള്ള സുകുമാരൻനായർക്ക് ഈഴവ - പിന്നാക്ക വിഭാഗങ്ങളോട് വിരോധം': വിമർശനവുമായി വെള്ളാപ്പള്ളി

'കോൺഗ്രസ് ഉള്ളത് എൻഎസ്എസിന്റെ കൂട്ടിൽ'

News18 Malayalam | news18
Updated: October 17, 2019, 3:21 PM IST
'മാടമ്പി സ്വാഭാവമുള്ള സുകുമാരൻനായർക്ക് ഈഴവ - പിന്നാക്ക വിഭാഗങ്ങളോട് വിരോധം': വിമർശനവുമായി വെള്ളാപ്പള്ളി
വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും
  • News18
  • Last Updated: October 17, 2019, 3:21 PM IST
  • Share this:
ആലപ്പുഴ: എൻഎസ്എസിനും സുകുമാരൻ നായർക്കുമെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാടമ്പി സ്വാഭാവമുള്ള സുകുമാരൻ നായർക്ക് ഈഴവ- പിന്നോക്ക വിഭാഗങ്ങളോട് വിരോധമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എൻഎസ്എസിന്റെ കൂട്ടിലാണ് കോൺഗ്രസ് ഉള്ളത്. ജാതി പറഞ്ഞ് വോട്ട് ചോദിക്കുന്നത് തെറ്റാണെന്നും ഉപതിരഞ്ഞെടുപ്പിൽ എസ് എൻ ഡി പി ആരെയും പിന്തുണയ്ക്കുന്നില്ലെന്നും വെള്ളപ്പാള്ളി പറഞ്ഞു.

Also Read- 'ഒരു വിഭാഗത്തെ താലോലിക്കുന്നു; അവരെ പ്രീതിപ്പെടുത്താന്‍ മുന്നാക്കവിഭാഗത്തെ അവഗണിക്കുന്നു'; സംസ്ഥാന സർക്കാരിനെതിരേ എൻഎസ്എസ്

ഒരു വിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ മുന്നാക്കവിഭാഗത്തെ മാത്രം ബോധപൂര്‍വമായി അവഗണിക്കുകയുമാണ് സംസ്ഥാനസര്‍ക്കാരരെന്നും കഴിഞ്ഞ ദിവസം എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞിരുന്നു. മുന്നാക്കവിഭാഗങ്ങള്‍ക്കും അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും ലഭിച്ചുവന്നിരുന്ന ആനുകൂല്യങ്ങളെല്ലാം ഈ സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്ന കാര്യം പലതവണ അക്കമിട്ടുനിരത്തിയിട്ടുള്ളതാണ്. അതിനൊന്നും മറുപടി പറയാതെയും പരിഹാരം ഉണ്ടാക്കാതെയും എന്‍.എസ്.എസ്സിന്റെ നിലപാടിനെ നിസ്സാരമാക്കി തള്ളിക്കളഞ്ഞാല്‍ ജനങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും സുകുമാരൻ നായർ സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു.

First published: October 17, 2019, 3:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading