നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Online Class | അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സൗകര്യമൊരുക്കണമെന്ന് SNDP ശാഖകളോട് വെള്ളാപ്പള്ളി നടേശൻ

  Online Class | അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് സൗകര്യമൊരുക്കണമെന്ന് SNDP ശാഖകളോട് വെള്ളാപ്പള്ളി നടേശൻ

  Vellappally Natesan | യൂണിയൻ സെക്രട്ടറിമാർക്ക് വെള്ളാപ്പള്ളി നടേശന്റെ നിർദേശം

  എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

  എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

  • Share this:
   വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ ക്ലാസിലേക്ക് മാറിയ സാഹചര്യത്തിൽ അടിസ്ഥാന സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് അതിനുള്ള സൗകര്യം ഒരുക്കി നൽകുന്നതിനുള്ള നടപടികൾ എത്രയും വേഗത്തിൽ സ്വീകരിക്കണമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യൂണിയൻ നേതൃത്വവും ശാഖാ, കുടുംബയോഗം ഭാരവാഹികളുമായി ചേർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് സൗകര്യം ഒരുക്കണമെന്നാണ് സർക്കുലറിൽ വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടത്.

   സർക്കുലർ ഇങ്ങനെ

   എല്ലാ യൂണിയൻ സെക്രട്ടറിമാർക്കും,
   നമ്മുടെ നാട് കൊറോണ എന്ന മഹാമാരിയുടെ പിടിയിൽ നിന്നും മോചിതമാകാൻ ശ്രമിക്കുകയാണല്ലോ. സർക്കാർ ഏർപ്പെടുത്തിയിരുന്ന ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ ഒന്നൊന്നായി വരുത്തിക്കൊണ്ടിരിക്കുന്നു. പൂർണ്ണമായ ഇളവുകൾ പ്രാവൃത്തികമായിട്ടില്ല. ഈ കാലയളവിൽ ആണ് അവധിക്കാലം കഴിഞ്ഞ് നമ്മുടെ കുട്ടികൾക്ക് പുതിയ അദ്ധ്യായന വർഷം ആരംഭിക്കേണ്ടിയിരുന്ന ദിവസവും കടന്നു വന്നത്. മഹാമാരിയുടെ നിയന്ത്രണങ്ങൾ മൂലം സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കുവാൻ കഴിഞ്ഞിട്ടില്ല. സർക്കാർ സ്കൂളുകളിലും മറ്റു സ്കൂൾ, കോളേജ് ഉൾപ്പെടെ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓൺലൈൻ വിദ്യാഭ്യാസ രീതിയിലേയ്ക്ക് താത്ക്കാലികമായി മാറിയിരിക്കുന്നു. ഇതിനായുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾ നമ്മുടെ ഇടയിൽ ഉണ്ട്. എല്ലാ യൂണിയൻ നേതൃത്വവും നിങ്ങളുടെ കീഴിൽ ഉള്ള ശാഖാ, കുടുബയോഗം ഭാരവാഹികളുമായി ചേർന്ന് ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനായുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും നിർബന്ധമായും ഒരുക്കുവാനുള്ള നടപടികൾ എത്രയും വേഗത്തിൽ കൈക്കൊള്ളേണ്ടതാണ് എന്ന് അറിയിക്കുന്നു.
   എന്ന്.
   വെള്ളാപ്പള്ളി നടേശൻ
   ജനറൽ സെക്രട്ടറി.

   TRENDING:'വിക്ടേഴ്സ് ചാനല്‍ പ്രാവര്‍ത്തികമാക്കിയത് ഇടത് സർക്കാർ'; ഉമ്മൻ ചാണ്ടിയുടെ പ്രസ്താവനയ്ക്കെതിരെ വി.എസ് അച്യുതാനന്ദൻ[NEWS]'അന്ന് ഇടതുപക്ഷം വിക്ടേഴ്‌സ് ചാനലിനെ എതിർത്തു; ഇന്ന് സര്‍ക്കാരിന്റെ തുണ': ഉമ്മന്‍ ചാണ്ടി [NEWS] വിക്ടേഴ്സ് ചാനൽ നാട്ടാരറിഞ്ഞപ്പോൾ രാഷ്ട്രീയ തര്‍ക്കം മുറുകുന്നു; പിതൃത്വം ആർക്ക്? [NEWS]

    

   First published:
   )}