• HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrikkakara By-Election | തൃക്കാക്കരയില്‍ സഭയാണ് താരം; പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ

Thrikkakara By-Election | തൃക്കാക്കരയില്‍ സഭയാണ് താരം; പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ

ബി ജെ പി(BJP) സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

  • Share this:
    കൊച്ചി:തൃക്കാക്കരയില്‍ (Thrikkakara) ക്രൈസ്ത സഭയാണ് താരമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍(Vellappally Natesan).

    ബി ജെ പി(BJP) സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃക്കാക്കരയില്‍ നടക്കുന്നത് ത്രികോണമത്സരമാണെന്നും കൂടുതല്‍ വോട്ടുകള്‍ നേടുന്നവര്‍ക്ക് ജയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

    സംസ്ഥാനത്ത് ലൗജിദ് നടക്കുന്നുണ്ട്.കുടുംബത്തോടെയാണ് മതപരിവര്‍ത്തനം നടത്തുന്നത്. ചില സംസ്ഥാനങ്ങളില്‍ മത പരിവര്‍ത്തനം നടത്തി ഒറ്റമതം മാത്രം ആക്കിയ സാഹചര്യം ഉണ്ടെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

    Thrikkakara By-Election | ട്വന്റി ട്വന്റിയുമായി ചര്‍ച്ച നടത്തിയിട്ടില്ല; യു.ഡി.എഫിന് ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കും; പ്രതിപക്ഷ നേതാവ്

    ട്വന്റി ട്വന്റിയും ആം ആദ്മിയും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തീരുമാനത്തെ യു.ഡി.എഫ്( UDF) സ്വാഗതം ചെയ്യുന്നതായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍(vd satheesan) സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചു പോകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

    ഈ പാര്‍ട്ടികളുമായി യു.ഡിഎഫ് ഒരു വിധത്തിലുള്ള ചര്‍ച്ചകളും നടത്തിയിട്ടില്ല. ബിസിനസ് നടത്താനുള്ള കിറ്റെക്സിന്റെ അവകാശത്തെ യു.ഡി.എഫ് പിന്തുണയ്ക്കുന്നു. കേരളത്തില്‍ നടക്കുന്ന ബിസിനസ് സംരംഭങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റാനുള്ള സാഹചര്യമുണ്ടാക്കരുതെന്ന് യു.ഡി.എഫ് നേരത്തെ തന്നെ നിലപാടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    അതല്ലാതെ ട്വന്റി ട്വന്റിയുമായി യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ല. മത്സരിക്കേണ്ടെന്ന തീരുമാനം ആ പാര്‍ട്ടിയാണ് എടുത്തത്. ട്വന്റി ട്വന്റിയും ആം ആദ്മിയും മത്സരിച്ചാല്‍ യു.ഡി.എഫിന് കിട്ടേണ്ട സര്‍ക്കാര്‍ വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നതിലൂടെ എന്തെങ്കിലും രക്ഷ കിട്ടുമെന്നു നോക്കിയിരുന്നവര്‍ക്ക് അത് കിട്ടാതായപ്പോള്‍, യു.ഡി.എഫ് ധാരണയുണ്ടാക്കിയെന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

    കുന്നത്തുനാട് എം.എല്‍.എ ശ്രീനിജന്റെ വെറും ഉപകരണം മാത്രമാണ്. എം.എല്‍.എയെ ഉപകരണമാക്കി കിറ്റെക്സ് അടച്ചുപൂട്ടിക്കാനാണ് സി.പി.എം ശ്രമിച്ചത്. അതിന് യു.ഡി.എഫ് കൂട്ടുനില്‍ക്കില്ല. അനാവശ്യമായി ഒരു വ്യവസായ സ്ഥാപനം അടച്ചുപൂട്ടാനുള്ള നീക്കത്തെ അനുകൂലിക്കില്ല.

    പി.ടി തോമസ് മത്സരിച്ചപ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി ട്വന്റി ട്വന്റി കുറെ വോട്ടുകള്‍ പിടിച്ചിട്ടുണ്ട്. തന്നെ പരാജയപ്പെടുത്താനാണ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്ന ധാരണ പി.ടി തോമസിനുണ്ടായിരുന്നു. അതാണ് അവരെ എതിര്‍ക്കാനുള്ള കാരണം. ട്വന്റി ട്വന്റിയുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കി സ്ഥാനാര്‍ഥിയെ മാറ്റിയെന്നത് എല്‍.ഡി.എഫിന്റെ നിരാശയില്‍ നിന്നും ഉടലെടുത്തതാണ്.

    Thrikkakara By-Election | സ്ഥാനാര്‍ഥി ഇരുന്നത് റെഡ് ക്രോസ് ചിഹ്നത്തിന് മുന്നിൽ: വിശ്വാസത്തെയും സഭയെയും വലിച്ചിഴക്കരുത് : മന്ത്രി പി.രാജീവ്

    സര്‍ക്കാരിനെതിരായ നിലപാടിലാണ് ട്വന്റി ട്വന്റിയുടെത് അവര്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ വിഘടിച്ചേനെ. അത് യു.ഡി.എഫിന്റെ ഭൂരിപക്ഷത്തെ ബാധിക്കുമായിരുന്നു. ആര്‍ക്ക് പിന്തുണ കൊടുക്കണമെന്ന ട്വന്റി ട്വന്റിയാണ് തീരുമാനിക്കേണ്ടത്. യു.ഡി.എഫിന് ആര് പിന്തുണ നല്‍കിയാലും സ്വീകരിക്കും. വര്‍ഗീയ വാദികള്‍ ഒഴികെ മറ്റെല്ലാവരോടും യു.ഡി.എഫ് വോട്ടു ചോദിക്കും. ട്വന്റി ട്വന്റിക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ യു.ഡി.എഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആ വോട്ടര്‍മാരെല്ലാം സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
    Published by:Jayashankar Av
    First published: