• HOME
  • »
  • NEWS
  • »
  • kerala
  • »
  • Vellappally Natesan| 'അയാൾ ആരെയാണ് അധിക്ഷേപിക്കാത്തത്'; പി സി ജോർജിനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

Vellappally Natesan| 'അയാൾ ആരെയാണ് അധിക്ഷേപിക്കാത്തത്'; പി സി ജോർജിനെ വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ

ബിജെപി പി സി ജോർജിനെ പിന്തുണച്ചത് രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

  • Share this:
    ആലപ്പുഴ: പി സി ജോർജിന്റെ (PC George) അഭിപ്രായങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ലെന്നും ഇത്തരം പരാമർശം മുമ്പും നടത്തിയിട്ടുണ്ടെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (Vellappally Natesan). അയാൾ ആരെയാണ് അധിക്ഷേപിക്കാത്തതെന്നും തനിക്കെതിരെയും സമുദായത്തിനെതിരെയും പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പി സി ജോർജിനെ പിന്തുണച്ചത് രാഷ്ട്രീയത്തിന്റെ ഭാഗമായിരിക്കുമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

    അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ അറസ്റ്റിലായ പി സി ജോർജിന് ജാമ്യം അനുവദിച്ചിരുന്നു. ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.

    ഇന്ന് പുലർച്ചെ കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽനിന്ന് തിരുവനന്തപുരം ഫോർട്ട് പൊലീസാണ് പി സി ജോർജിനെ കസ്റ്റഡിയിലെടുത്തിരുന്നത്. പി സി ജോർജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എ ആർ ക്യാംപിലെത്തിച്ചു. ഇതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ പി സി 153എ, 295 എ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. തിരുവനന്തപുരം ഫോർട്ട് പൊലീസാണ് വിദ്വേഷ പ്രസംഗക്കേസിൽ ഇന്നലെ കേസ് രജിസ്റ്റർ ചെയ്തത്. ഡിജിപി അനിൽകാന്തിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. പി സി ജോർജിനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നൽകിയിരുന്നു.

    'പി സി ജോർജിന്റെ വിവാദ പ്രസ്താവന ബോധപൂർവ്വം; സംഘപരിവാർ മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നു': മന്ത്രി മുഹമ്മദ് റിയാസ്

    തിരുവനന്തപുരം: പി സി ജോർജിന്റെ (PC George) വിവാദ പ്രസ്താവന ബോധപൂർവം നടത്തിയതാണെന്നും മത സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാൻ രാജ്യത്ത് സംഘപരിവാർ ശ്രമം നടത്തുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് (mohammed riyas). പി സി ജോർജിന്റേത് ഒറ്റപ്പെട്ട സംഭവമായി കാണാൻ കഴിയില്ല. സംഘ പരിവാർ രാജ്യമാകെ സ്പർധ വളർത്താൻ ശ്രമിക്കുന്നു. സാമുദായിക സഹിഷ്ണുതയുടെ അന്തരീക്ഷം തകർത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

    മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. മുസ്ലീം തീവ്രവാദികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ റമദാൻ സമ്മാനമാണ് തന്റെ അറസ്റ്റും ബഹളവുമെന്ന് പുറത്തിറങ്ങിയ ഉടൻ പി സി ജോർജ്ജ് മാധ്യമങ്ങളോട് പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദങ്ങളിൽ ഇടപെടരുതെന്നുമാണ് കോടതിയുടെ നിർദ്ദേശമെന്ന് പറഞ്ഞ ശേഷമായിരുന്നു മുൻ പൂഞ്ഞാ‌ർ എംൽഎയുടെ പ്രതികരണം.
    Published by:Rajesh V
    First published: