കേരള കോൺഗ്രസ് കോളറ പാർട്ടി; എന്തിനാണ് ഇത്രയും കേരള കോൺഗ്രസുകളെന്ന് വെള്ളാപ്പള്ളി

ബാലകൃഷ്ണ പിള്ളയുടെ പാർട്ടി മയ്യത്തായ അവസ്ഥയിൽ. തോമസ് കെ തോമസ് ചേട്ടന് വെയിൽ ഏൽക്കാതെ കുടപിടിച്ച അനിയൻ

News18 Malayalam | news18-malayalam
Updated: February 28, 2020, 5:05 PM IST
കേരള കോൺഗ്രസ് കോളറ പാർട്ടി; എന്തിനാണ് ഇത്രയും കേരള കോൺഗ്രസുകളെന്ന് വെള്ളാപ്പള്ളി
News18
  • Share this:
കൊച്ചി: കേരള കോൺഗ്രസ് കോളറ പാർട്ടിയെന്ന് എസ്എൻഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ജെ), ജനാധിപത്യ കേരള കോൺഗ്രസ് തുടങ്ങി 11 കേരള കോൺഗ്രസുകളാണുള്ളത്. എന്തിനാണ് ഇത്രയും കേരള കോൺഗ്രസുകളെന്ന് വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. ബാലകൃഷ്ണ പിള്ളയുടെ പാർട്ടി മയ്യത്തായ അവസ്ഥയിലാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.

കേരള കോൺഗ്രസുകളുടെ ജനകീയ അടിത്തറ എന്താണെന്ന് പരിശോധിക്കണം. അധികാര ദുർവിനിയോഗമാണ് നടക്കുന്നത്. സമ്പത്ത് ഉണ്ടാക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.

ALSO READ: വെടിയുണ്ടകളുടെ കണക്കെടുപ്പ് തിങ്കളാഴ്ച; എസ്എപി ക്യാമ്പിലെ മുഴുവൻ വെടിയുണ്ടകളും പരിശോധിക്കും

ദേശീയ പാർട്ടികൾ തമ്മിലുള്ള മത്സരമാകണം കുട്ടനാട്ടിൽ. ഒരു വള്ളത്തിൽ കയറാനുള്ള ആളില്ല എൻസിപിക്ക്. അതുകൊണ്ട് സീറ്റ് എൻ സിപിയിൽ നിന്ന് സിപിഎം ഏറ്റെടുക്കണം. കുട്ടനാട് സീറ്റിൽ യുഡിഎഫിനായി കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണം. എൻ ഡി എ  സീറ്റിൽ ബിഡിജെഎസ് മത്സരിച്ചാലും പിന്തുണയ്ക്കുന്ന കാര്യം എസ്എൻഡിപി പിന്നീട് തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കുട്ടനാട്ടിലെ ഇടത് സ്ഥാനാർത്ഥിയായി പരിഗണിക്കപ്പെടുന്ന തോമസ് കെ തോമസിനെയും വെള്ളാപ്പള്ളി വിമർശിച്ചു. ചേട്ടന് വെയിൽ ഏൽക്കാതെ കുടപിടിയ്ക്കുന്ന ജോലി ആയിരുന്നു അനിയന്. ചെത്തുകാരനെക്കാൾ നല്ലതാണ് ബ്ലെയിഡുകാരനെന്ന് പറഞ്ഞ ആൾക്ക് ആരെങ്കിലും വോട്ട് ചെയ്യുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.
First published: February 28, 2020, 5:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading