'പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാംസ്ഥാനം ബിജെപിയ്ക്ക്'

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

 • Last Updated :
 • Share this:
  കൊച്ചി: ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതില്‍ ഒന്നാംസ്ഥാനം ബിജെപിക്കാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. രണ്ടാം സ്ഥാനത്ത് കോണ്‍ഗ്രസാണെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആത്മീയതയെ ഉപയോഗിച്ച് സമരം നടത്താനാണ് ചിലര്‍ ശ്രമിച്ചതെന്ന് വിമര്‍ശിച്ച അദ്ദേഹം അത് വിലപ്പോകില്ലെന്നും പറഞ്ഞു.

  കെ. സുരേന്ദ്രനെതിരെ കേസെടുത്തതില്‍ പൊലീസിന് തെറ്റ് പറ്റിയെന്ന് വിമര്‍ശിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വസ്തുതകള്‍ അന്വേഷിച്ചല്ല പല കേസുകളും എടുത്തതെന്നും കൂട്ടിച്ചേര്‍ത്തു. നേരത്തെയും ശബരിമല വിശയത്തില്‍ നടക്കുന്ന പ്രക്ഷേഭങ്ങള്‍ക്കെതിരെ വെള്ളാപ്പള്ളി രംഗത്ത് വന്നിരുന്നു.

  ഭക്തർക്കൊപ്പം; പക്ഷേ പ്രത്യക്ഷ സമരത്തിനില്ല- വെള്ളാപ്പള്ളി

  യുവതീ പ്രവേശന വിഷയത്തില്‍ എസ്എന്‍ഡിപി യോഗം ഭക്തര്‍ക്കൊപ്പമാണെന്നും എന്നാല്‍, പ്രത്യക്ഷ സമരത്തിനില്ലെന്നുമായിരുന്നു നേരത്തെ അദ്ദേഹം നടത്തിയ പ്രതികരണം. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്ന കേരളത്തെ വിശ്വാസത്തിന്റെ പേരില്‍ കലാപഭൂമിയാക്കാനുള്ള ശ്രമം ആര്‍ക്കും ഭൂഷണമല്ലെന്നും അതു താങ്ങാനുള്ള ശക്തി പ്രളയാനന്തര കേരളത്തിനില്ലെന്നും അന്ന് പറഞ്ഞ വെള്ളാപ്പള്ളി എസ്എന്‍ഡിപി യോഗത്തിന്റെ പേരില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകരോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

  എ.കെ ആന്‍റണി ബിജെപിക്ക് വെള്ളവും വളവും നൽകുന്നുവെന്ന് മുഖ്യമന്ത്രി

  എന്നാല്‍ വെള്ളാപ്പളിയുടെ മകനും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളി ബിജെപിയ്‌ക്കൊപ്പം ശബരിമല വിഷയത്തില്‍ സമരപരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. എന്‍ഡിഎ സംഘടിപ്പിച്ച രഥയാത്രയിലും തുഷാര്‍ അംഗമായിരുന്നു.

  First published:
  )}