വനിതാമതിലിനൊപ്പം സഹകരിച്ചില്ലെങ്കിൽ തുഷാർ പുറത്തുപോകേണ്ടിവരുമെന്ന് വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

 • Last Updated :
 • Share this:
  ആലപ്പുഴ: വനിതാ മതിലിനോപ്പം തുഷാർ വെള്ളാപ്പള്ളി സഹകരിച്ചില്ലെങ്കിൽ എസ്എൻഡിപിയിൽ നിന്ന് പുറത്ത് പോകേണ്ടിവരുമെന്നു വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസ് ഇതുവരെ വനിതാ മതിലിനെ എതിർത്തിട്ടില്ല. ബിഡിജെഎസ് വനിതാമതിലിനോട് സഹകരിക്കുമോയെന്ന് അവരോടു ചോദിക്കണം. തുഷാർ വെള്ളാപ്പള്ളി എസ്എൻഡിപി യോഗത്തിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ യോഗത്തിൽ പങ്കെടുത്തു. ബിഡിജെഎസ് ഇതു വരെ വനിതാ മതിലിന് എതിരെ പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  ആണത്തവും മാന്യതയും ഉണ്ടായിരുന്നെങ്കിൽ മുഖ്യമന്തി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കണമായിരുന്നു. യോഗത്തിൽ പങ്കെടുക്കാതെ വീട്ടിൽ കയറിയിരുന്ന് അഭിപ്രായം പറയുകയാണ്. ഒരു മുന്നോക്ക നേതാവ് പറഞ്ഞാൽ മാത്രം വനിതാ മതിലിൽ നിന്ന് മുന്നോക്ക വിഭാഗങ്ങൾ മാറി നിൽക്കില്ല. ഹൈന്ദവ സംഘടനകൾക്ക് ഒപ്പം ഇതര മതസംഘടനകളെയും നവോത്ഥാന കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുകയാണ്. അതെ സമയം എല്ലാ സമുദായങ്ങൾക്കും ഈ സർക്കാരിൽ നിന്ന് തുല്യനീതിയല്ല ലഭിക്കുന്നതെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.

  എസ്എൻ‌ഡിപി യോഗത്തിന്റെ എല്ലാ തലത്തിലുമുള്ള പ്രവർത്തകരും യോഗത്തിന്റെ കീഴിലുള്ള സ്കൂൾ, കോളജ് എന്നിവയിൽ നിന്നുള്ളവരും പങ്കെടുക്കും. ആരെയും നിർബന്ധമായി പങ്കെടുപ്പിക്കില്ല. രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കാളികളാകണം. ഇതര മത സംഘടനകളേയും വനിതാ മതിലിലേക്കു സ്വാഗതം ചെയ്യുന്നു. എസ്എൻഡിപി യോഗം ആരുടേയും തടവറയിൽ അല്ല. മൈക്രോ ഫിനാൻസ് കേസിനെ ഇതുമായി കൂട്ടിക്കെട്ടേണ്ട. സർക്കാരിനു പ്രശ്നാധിഷ്ഠിത പിന്തുണ നൽകും.

  സർക്കാർ നല്ലതു ചെയ്താൽ പിന്തുണയ്ക്കും. മറിച്ചായാൽ എതിർക്കും. പ്രതിപക്ഷം ബഹിഷ്കരിച്ച നടപടി ശരിയായില്ല. നവോത്ഥാന പ്രസ്ഥാനങ്ങളിൽ മുൻ നിരയിൽ നിൽക്കുന്ന എസ്എൻഡിപി യോഗം വനിതാ മതിലിൽ നിന്നു മാറി നിന്നാൽ ചരിത്രം ഞങ്ങളെ മണ്ടന്മാരെന്നു വിളിക്കും. കേന്ദ്രസർക്കാരിൽ നിന്നു ഗുണത്തിനും ദോഷത്തിനും എസ്എൻഡിപി പോയിട്ടില്ല. കേന്ദ്ര സർവകലാശാലയ്ക്ക് ഗുരുവിന്റെ പേരിടണമെന്ന ഒരാവശ്യം മാത്രമേ ഉന്നയിച്ചിരുന്നുള്ളു. അതു സാധിക്കാത്തതിൽ ദുഃഖമുണ്ട്. അഞ്ചു സംസ്ഥാനങ്ങളിലെ ഫലം ബിജെപിക്കു വലിയ തിരിച്ചടിയാണ്. കോൺഗ്രസിന് ഉണർവുണ്ടായിട്ടുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
  First published:
  )}