ആലപ്പുഴ: ക്രിമിനൽ കേസുള്ളവർ SN ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി സെക്രട്ടറിവെള്ളാപ്പള്ളി നടേശൻ. വിധി തന്നെമാത്രം ബാധിക്കുന്നത് അല്ല ട്രസ്റ്റിലേ എല്ലാവർക്കും ബാധകമാണെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
എസ് എൻ ട്രസ്റ്റിന്റെ ഭരണഘടനയിൽ ഭേദഗത്തി വേണമെന്ന് ആവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചു. പൊതു വിധിയാണ് വന്നത്. തന്നെമാത്രം ബാധിക്കുന്നത് അല്ല. ട്രസ്റ്റിലേ എല്ലാവർക്കും ബാധകമാണ്.
Also Read- വെള്ളാപ്പള്ളിക്ക് തിരിച്ചടി; ക്രിമിനൽ കേസുള്ളവർ SN ട്രസ്റ്റ് ഭാരവാഹികളാകരുതെന്ന് ഹൈക്കോടതി; ബൈലോ ഭേദഗതി അംഗീകാരം
പ്രതി ചേർത്തത് കൊണ്ടു മാത്രം കാര്യമില്ല, ചാർജ് ഷീറ്റ് കൊടുത്താൽ മാത്രമേ വിധിക്ക് പ്രസ്ക്തിയുള്ളൂ എന്നാണ് വിധിയിൽ പറയുന്നത്. ഹൈക്കോടതി വിധിയിലൂടെ തന്റെ സ്ഥാനം നഷ്ടപ്പെടില്ല. ഒരു കേസിലും തനിക്കെതിരെ കുറ്റപത്രം നിലവിലില്ല.
താൻ ഇനി സെക്രട്ടറിസ്ഥാനത്തേക്ക് വരരുത് എന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം ഇടപെടലുകൾക്ക് പിന്നിലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ് എന്‍ ട്രസ്റ്റ് ബൈലോയില്‍ നിർണായക ഭേദഗതിക്കാണ് ഹൈക്കോടതി അംഗീകാരം നൽകിയത്. വഞ്ചന, സ്വത്ത് കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ട്രസ്റ്റ് ഭാരവാഹിത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് ഉത്തരവ്. എസ് എന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഭാരവാഹിത്വത്തില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന് വ്യവസ്ഥചെയ്യുന്നതാണ് ഭേദഗതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.