ഭക്തർക്കൊപ്പം; പക്ഷേ പ്രത്യക്ഷ സമരത്തിനില്ല- വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

 • Last Updated :
 • Share this:
  ആലപ്പുഴവെ: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ എസ്എൻഡിപി യോഗം ഭക്തർക്കൊപ്പമാണെന്നും എന്നാൽ, പ്രത്യക്ഷ സമരത്തിനില്ലെന്നും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ജനറൽ സെക്രട്ടറിയുടെയും യോഗം കൗൺസിലിന്റെയും നിലപാട് കഴിഞ്ഞ ദിവസം ചേർന്ന നേതൃയോഗം ഏകകണ്ഠ്യേന അംഗീകരിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  നിലയ്ക്കലിൽ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് മന്ത്രി കടകംപള്ളി

  മതസൗഹാർദം കാത്തുസൂക്ഷിക്കുന്ന കേരളത്തെ വിശ്വാസത്തിന്റെ പേരിൽ കലാപഭൂമിയാക്കാനുള്ള ശ്രമം ആർക്കും ഭൂഷണമല്ല. അതു താങ്ങാനുള്ള ശക്തി പ്രളയാനന്തര കേരളത്തിനില്ല. എസ്എൻഡിപി യോഗത്തിന്റെ പേരിൽ പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകരോട് നിർദേശിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  ശബരിമലയിൽ പോകണം: ഫേസ്ബുക് പോസ്റ്റിട്ട യുവതിക്കു ജോലി നഷ്ടമായി

  ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ താൻ മലക്കം മറിഞ്ഞിട്ടില്ല. ഭക്തർക്കൊപ്പമെന്നാണ് നേരത്തേയും പറഞ്ഞത്. എന്നാൽ, നിയമം പാലിക്കുകയും വേണം. ഈ നിലപാടാണ് നേതൃയോഗം അംഗീകരിച്ചത്. നിലയ്ക്കലിൽ വലിയ ആൾക്കൂട്ടമുണ്ടാകുന്നു. ആരൊക്കെയാണ് നേതാക്കളെന്ന് പിടിയില്ല. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് കളിക്കുന്നത്. അതിനു എസ്എൻ‌ഡിപിയില്ല. ഭക്തരുടെ താൽപര്യം സംരക്ഷിക്കാൻ സർക്കാർ ഉഭയകക്ഷി ചർച്ച നടത്തണം. ശബരിമലയെ കലാപഭൂമിയാക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

  First published:
  )}