'മന്ത്രി ജലീൽ സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാൾ'; ഇടതുപക്ഷത്ത് എത്തിയിട്ടും പഴയ തീവ്രവാദ നിലപാട് മാറ്റിയില്ല:' വെള്ളാപ്പള്ളി നടേശൻ

ഖുറാൻ വിതരണം ചെയ്ത ജലീൽ ബൈബിളോ മഹാഭാരതമോ ആർക്കും കൊടുത്തിട്ടുമില്ല. ജലീൽ മന്ത്രിയായശേഷം നടത്തിയ നിയമനങ്ങളെല്ലാം ഒരു സമുദായത്തിൽനിന്ന് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു

News18 Malayalam | news18-malayalam
Updated: October 12, 2020, 8:33 AM IST
'മന്ത്രി ജലീൽ സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാൾ'; ഇടതുപക്ഷത്ത് എത്തിയിട്ടും പഴയ തീവ്രവാദ നിലപാട് മാറ്റിയില്ല:' വെള്ളാപ്പള്ളി നടേശൻ
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ
  • Share this:
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ ആഞ്ഞടിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രി ജലീൽ സ്വന്തം സമുദായത്തെ മാത്രം സ്നേഹിക്കുന്നയാളാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സാമൂഹിക ക്ഷേമമല്ല, സ്വന്തം സമുദായ സ്നേഹമാണ് ന്യൂസ് 18 കേരളം എഡിറ്റർ പ്രദീപ് പിള്ളയുമായുള്ള അഭിമുഖത്തിൽ വെള്ളാപ്പള്ളി പറഞ്ഞു. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ വൈസ് ചാൻസലർ സ്ഥാനത്തേക്കു ജലീൽ സ്വന്തം സുഹൃത്തിനെയാണ് നിയമിച്ചത്. ശ്രീനാരായണ ദർശനങ്ങൾ അറിയുന്ന ഒരാളെയാണ് ഈ സ്ഥാനത്ത് ഇരുത്തേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ഇടതുപക്ഷത്ത് എത്തിയിട്ടും ജലീൽ പഴയ തീവ്രവാദ നിലപാട് മാറ്റിയിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഖുറാൻ വിതരണം ചെയ്ത ജലീൽ ബൈബിളോ മഹാഭാരതമോ ആർക്കും കൊടുത്തിട്ടുമില്ല. ജലീൽ മന്ത്രിയായശേഷം നടത്തിയ നിയമനങ്ങളെല്ലാം ഒരു സമുദായത്തിൽനിന്ന് മാത്രമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

ജലീലിന്‍റെ പ്രവർത്തനങ്ങൾ സർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് ഒരുപാട് മങ്ങൽ ഏൽപ്പിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സ്വർണക്കടത്തായാലും ഖുറാൻ വിതരണമായാലും, അതൊക്കെ കുറേ ദിവസങ്ങൾ ചർച്ചയായി. ഇപ്പോഴുണ്ടായ വിവാദങ്ങളിലൊക്കെ ജലീലിന്‍റെ കർമ്മം എന്തായിരുന്നുവെന്ന് അറിയാൻ പാഴൂർ പടിവരെ പോകണമെന്നില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഭരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് സൂക്ഷ്മത കുറവുണ്ടായെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പിണറായിക്കൊപ്പം നിന്നവർ അഴിമതിയും അനാശാസ്യവും നടത്തി. അതിന്‍റെ ഫലമായാണ് ലൈഫ് മിഷൻ വിവാദമൊക്കെ ഉണ്ടായത്. പെണ്ണുങ്ങൾ കയറിയിറങ്ങി കാര്യം സാധിക്കുന്ന നിലയുണ്ടായി. എന്നാൽ ഇതിന്‍റെയെല്ലാം കുറ്റം മുഖ്യമന്ത്രിയുടെ തലയിൽ വെക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെ വൈസ് ചാൻസിലർ നിയമനത്തെ തുടർന്നുള്ള വിവാദത്തിലാണ് വെള്ളാപ്പള്ളി മന്ത്രി ജലീലിനും സർക്കാരിനുമെതിരെ ആഞ്ഞടിച്ചു രംഗത്തെത്തിയത്. ശ്രീനാരായണീയരുടെ കണ്ണിൽ കുത്തുന്ന നിലപാടാണ് ഈ വിഷയത്തിൽ ഉണ്ടായതെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞു.
Published by: Anuraj GR
First published: October 12, 2020, 8:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading