• HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരുവ് യുദ്ധം ശരിയല്ല; 'ശബരിമല' സമരത്തിനെതിരെ വെള്ളാപ്പള്ളി

തെരുവ് യുദ്ധം ശരിയല്ല; 'ശബരിമല' സമരത്തിനെതിരെ വെള്ളാപ്പള്ളി

വെള്ളാപ്പള്ളി നടേശൻ

വെള്ളാപ്പള്ളി നടേശൻ

  • Last Updated :
  • Share this:
    ആലപ്പുഴ: ശബരിമല സ്ത്രീപ്രവേശനത്തിനായുള്ള സമരങ്ങളെ പൂര്‍ണമായും തള്ളി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തെരുവുയുദ്ധംകൊണ്ടല്ല കോടതിവിധിയെ മറികടക്കേണ്ടതെന്നും താല്‍പര്യമില്ലാത്തവര്‍ ശബരിമലയ്ക്കു പോകാതിരിക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടതിവിധിക്കെതിരായ സമരത്തെ എസ്എന്‍ഡിപി ഒരുതരത്തിലും പിന്തുണയ്ക്കില്ല.

     



    ഹിന്ദുത്വം പറഞ്ഞു കലാപം നടത്തുന്നവരെ കരുതിയിരിക്കണം എന്ന വാക്കുകളോടെയാണ് വെള്ളാപ്പള്ളി നടേശന്‍ നിലപാട് തെളിച്ചുപറഞ്ഞത്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചതിനെതിരേയുള്ള സമരത്തെ പിന്തുണയ്ക്കുന്നില്ല. ആ വിധി അംഗീകരിക്കാന്‍ കഴിയാത്തവര്‍ വിട്ടുനില്‍ക്കുകയാണ് വേണ്ടത്. സമരംകൊണ്ടല്ല കര്‍മ്മംകൊണ്ടാണ് വിശ്വാസം തെളിയിക്കേണ്ടത്. തെരുവുയുദ്ധം ഒന്നിനും പരിഹാരമല്ല. വിഷയത്തില്‍ എന്‍.എസ്.എസ് തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു.

    ശബരിമല: പുനപരിശോധന ഹർജി അടിയന്തിരമായി പരിഗണിക്കില്ല


    കോണ്‍ഗ്രസ് കാര്യം മനസ്സിലാക്കി പ്രത്യക്ഷ സമരത്തില്‍ നിന്നു പിന്മാറിയെന്ന് പറഞ്ഞ വെള്ളാപ്പള്ളി ബിജെപി വോട്ട് കിട്ടാന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു. ഇപ്പോള്‍ നടക്കുന്നത് സര്‍ക്കാരിന് എതിരായ ഗൂഢാലോചനയാണ്. ആവശ്യമെങ്കില്‍ സമരത്തിന് എതിരേ പ്രചാരണത്തിനും എസ്എന്‍ഡിപി യോഗം മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

    കോൺഗ്രസ് വിശ്വാസികളെ ചതിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്

    ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെതിരെയും രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി ഉയർത്തിയത്. ദേവസ്വം ബോർഡ് പ്രസിഡന്‍റിന് നിലവാരവും നിലപാടുമില്ല. എരിതീയിൽ എണ്ണയൊഴിച്ചത് ദേവസ്വം ബോർഡ് പ്രസിഡന്‍റാണ്. ആ സ്ഥാനത്ത് ഇരിക്കാൻ പത്മകുമാർ യോഗ്യനല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

    പുനപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് വരെ കാത്തിരിക്കുകയാണ് പ്രതിഷേധമുള്ളവര്‍ ചെയ്യേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
    First published: