ചെങ്ങന്നൂര്‍: ബസിന് കൈകാണിക്കുന്ന യാത്രക്കാരെ കാണുമ്പോള്‍ കുറച്ച് മുന്നിലേക്ക് കയറ്റി നിര്‍ത്തുന്ന ബസുകാരെ നമ്മള് കണ്ടിട്ടുണ്ട്. പക്ഷെ ഇന്നലെ ചെറിയനാട് സ്റ്റോപ്പ് ഉണ്ടായിട്ടും നിര്‍ത്താതെ പോയത് ബസ് അല്ല ട്രെയിന്‍ ആണെന്ന് മാത്രം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന വേണാട് എക്സ്പ്രസാണ് സ്റ്റോപ്പ് ഉണ്ടായിട്ടും ചെറിയനാട് സ്റ്റേഷനില്‍ നിര്‍ത്താതെ പോയത്. ഇന്നലെ രാവിലെ 8.15നായിരുന്നു സംഭവം. സ്റ്റേഷന് കഴിഞ്ഞു പോയ ശേഷമാണ് ലോക്കോപൈലറ്റിന് അബദ്ധം മനസിലായത്.
വേറെ മാര്‍ഗമില്ലാതെ വന്നതോടെ മുന്നോട്ട് പോയ ട്രെയിന്‍ ഒരു കിലോ മീറ്ററോളം പിന്നിലേക്കെടുത്ത് ചെറിയനാട് സ്റ്റേഷനില്‍ തിരികെയെത്തിച്ചു. ഇതേതുടര്‍ന്ന് 8 മിനിറ്റോളം വൈകിയാണ് വേണാട് എക്സ്പ്രസ് സര്‍വീസ് നടത്തിയത്. അതേസമയം സംഭവത്തെ കുറിച്ച് റെയില്‍വേ ഉദ്യോഗസ്ഥരാരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കൊച്ചി–കാക്കനാട് മെട്രോ പാതയുടെ അവസാന സ്റ്റേഷൻ ഇടച്ചിറ ജംഗ്ഷനിൽ
വേണാട് ഉള്‍പ്പടെ ഇരുദിശകളിലുമായി ആകെ പത്തോളം ട്രെയിനുകള്‍ക്ക് മാത്രമാണ് ചെറിയനാട് സ്റ്റോപ്പ് ഉള്ളത്. എന്നും നിര്‍ത്താറുള്ള സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താതെ പോയത് യാത്രക്കാര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കി. ഞായറാഴ്ച ആയതിനാല്‍ കുറച്ചുപേര്‍ മാത്രമാണ് സ്റ്റേഷനിലുണ്ടായിരുന്നത്. ട്രെയിന്‍ പിന്നിലേക്ക് വന്നതോടെ ട്രെയിന്‍ കാത്തുനിന്നവര്‍ക്ക് യാത്രചെയ്യാന്‍ കഴിഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.