• HOME
 • »
 • NEWS
 • »
 • kerala
 • »
 • VENAD EXPRESS WILL NOT RUN ON WEEKENDS FOR A MONTH

Venad Express | ഒരു മാസത്തേക്ക് വാരാന്ത്യ ദിവസങ്ങളിൽ വേണാട് എക്സ്പ്രസ് സർവീസ് നടത്തില്ല

ട്രെയിൻ നമ്പർ 06302 തിരുവനന്തപുരം-ഷൊർണൂർ സ്പെഷ്യൽ, ട്രെയിൻ നമ്പർ 06301 ഷൊർണൂർ-തിരുവനന്തപുരം സ്പെഷ്യൽ എന്നീ ട്രെയിൻ സർവീസുകളാണ് റദ്ദാക്കുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  തിരുവനന്തപുരം: മെയ് മാസം ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരം-ഷൊർണൂർ വേണാട് എക്സ്പ്രസ് സർവീസ് നടത്തില്ല. വാരാന്ത്യ ദിവസങ്ങളിൽ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള കർഫ്യൂവിനെ തുടർന്നാണ് കേരളത്തിനുള്ളിൽ സർവീസ് നടത്തുന്ന പ്രതിദിന ട്രെയിനായ വേണാണ് എക്സ്പ്രസ് റദ്ദാക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ട്രെയിൻ നമ്പർ 06302 തിരുവനന്തപുരം-ഷൊർണൂർ സ്പെഷ്യൽ, ട്രെയിൻ നമ്പർ 06301 ഷൊർണൂർ-തിരുവനന്തപുരം സ്പെഷ്യൽ എന്നീ ട്രെയിൻ സർവീസുകളാണ് റദ്ദാക്കുന്നത്. മെയ് മാസത്തിൽ ശനി, ഞായർ ദിവസങ്ങളിലായി വേണാട് സ്പെഷ്യൽ എക്സപ്രസിന്‍റെ ഒമ്പത് സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്.  അതിനിടെ ഒരു വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന റെയില്‍വേ പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ഇന്നു മുതൽ വീണ്ടും നൽകി തുടങ്ങും. പാലക്കാട് ഡിവിഷനില്‍ മേയ് ഒന്നുമുതല്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കും. എന്നാൽ ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധന വരുത്തിയിട്ടുണ്ട്. പത്ത് രൂപയുണ്ടായിരുന്ന പ്ലാറ്റ്ഫോം ടിക്കറ്റിന് 50 രൂപ നല്‍കണം.

  കോവിഡ് വ്യാപനം രൂക്ഷമായതോടെ പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് റെയിൽവേ വ്യക്തമാക്കുന്നു. എന്നാല്‍, യു.ടി.എസ്. ടിക്കറ്റ് നല്‍കാത്ത ചെറിയ സ്റ്റേഷനുകളില്‍ ഈ സൗകര്യം ലഭ്യമാകില്ലെന്നാണ് സൂചന. അത്തരം സ്റ്റേഷനുകളില്‍ ക്രിസില്‍ (സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം) മാറ്റം വരുത്താത്തതാണ് കാരണം. അതേസമയം തിരുവനന്തപുരം ഡിവിഷനില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കുന്നില്ല. കോവിഡ് കാരണമാണ് പ്ലാറ്റ് ഫോം ടിക്കറ്റുകള്‍ ഒരുവര്‍ഷമായി നിര്‍ത്തിവച്ചത്. ചെന്നൈ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ മേഖലകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റിന് വളരെ കാലം മുമ്പ് തന്നെ 50 രൂപയാക്കിയിരുന്നു.

  Also Read- Covid 19 | 'കുറച്ച് ആഴ്ചകൾ ഇന്ത്യ പൂർണമായും അടച്ചിടണം': യു എസ് കോവിഡ് വിദഗ്ദ്ധൻ ഡോ. ആന്‍റണി ഫൗചി

  അതിനിടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മെയ് നാലു മുതല്‍ ഒന്‍പതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്ത സമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

  നിയന്ത്രണങ്ങള്‍ ഇങ്ങനെ

  വിവാഹങ്ങളില്‍ 50 പേരും മരണാനന്തര ചടങ്ങുകളില്‍ 20 പേരും മാതമ്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.

  ഓക്‌സിജന്‍ ടെക്‌നീഷ്യന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ശൂചീകരണ തൊഴിലാളികള്‍ എന്നിവരെ തിരിച്ചറിയല്‍ കാര്‍ഡിന്റെ അടിസ്ഥാനത്തില്‍ സഞ്ചരിക്കാന്‍ അനുവദിക്കും.

  വാക്‌സിന്‍ സ്വീകരിക്കാന്‍ പോകുന്നവരുടെ രേഖകള്‍ പരിശോധിച്ച് യാത്ര അനുവദിക്കും. മെഡിക്കല്‍ ഷോപ്പുകള്‍, പത്രവിതരണം, കടകള്‍, ഹോട്ടല്‍, പാല്‍ വിതരണ കേന്ദ്രം, പാല്‍ ബൂത്തുകള്‍ എന്നിവയ്ക്ക് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.

  റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും പാഴ്‌സല്‍ മാത്രം അനുവദിക്കും. ഒന്‍പതു മണി വരെ മാത്രമായിരിക്കും പ്രവര്‍ത്തന സമയം. ജീവനക്കാര്‍ രണ്ടു മാസ്‌കും കയ്യുറയും ധരിക്കണം.

  ബാങ്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഒരു മണി വരെയായിരിക്കും.

  ദീര്‍ഘദൂര ബസ് സര്‍വീസുകള്‍ക്കും ട്രെയിനുകള്‍ക്കും തടസമില്ല. ആശുപത്രിയിലേക്കോ ബസ് സ്‌റ്റേഷനുകളിലേക്കോ റെയില്‍വേ സ്‌റ്റേഷനിലേക്കോ പോകുന്ന സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി, ഓട്ടോറിക്ഷ എന്നിവയ്ക്ക് തിരിച്ചറിയല്‍ രേഖ ഹജരാക്കണം.

  അതിഥി തൊഴിലാളികള്‍ക്ക് അതാതു സ്ഥലത്ത ജോലി ചെയ്യാവുന്നതാണ്. റേഷന്‍ കടകള്‍, സിവില്‍ സപ്ലൈസ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതാണ്.

  ഇരുചക്ര വാഹനങ്ങളില്‍ കുടുംബാംഗമാണെങ്കില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാവുന്നതാണ്. എന്നാല്‍ ഓരോ ആളും രണ്ടു മാസ്‌ക് ധരിക്കണം. കുടുംബാംഗമല്ലെങ്കില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
  Published by:Anuraj GR
  First published:
  )}