• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

നേതാക്കൾ വ്യക്തിതാൽപര്യങ്ങളിൽ അഭിരമിക്കുന്നുവെന്ന് കെ എം ഷാജി: ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുമായി വാക്‌പോര്

ഇതാദ്യമായാണ് രാഷ്ട്രീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി ഈ രീതിയിൽ ആക്രമിക്കപ്പെടുന്നത്

news18
Updated: September 5, 2019, 7:03 AM IST
നേതാക്കൾ വ്യക്തിതാൽപര്യങ്ങളിൽ അഭിരമിക്കുന്നുവെന്ന് കെ എം ഷാജി: ലീഗ് നേതൃയോഗത്തില്‍ കുഞ്ഞാലിക്കുട്ടിയുമായി വാക്‌പോര്
ഇതാദ്യമായാണ് രാഷ്ട്രീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി ഈ രീതിയിൽ ആക്രമിക്കപ്പെടുന്നത്
news18
Updated: September 5, 2019, 7:03 AM IST
#മുഹമ്മദ് ഷഹീദ്

കോഴിക്കോട്: പാർട്ടി എംപിമാരുടെ പാർലമെന്റ് വീഴ്ചയെച്ചൊല്ലി മൂസ്ലിം ലീഗ് നേതൃയോഗത്തിൽ പൊട്ടിത്തെറി. ദേശീയ രാഷട്രീയ സാഹചര്യം മനസിലാക്കാതെ നേതാക്കൾ വ്യക്തിതാൽപര്യങ്ങളിൽ അഭിരമിക്കുകയാണെന്ന കെ.എം ഷാജിയുടെ പ്രസ്താവനയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. മുത്തലാഖ്, കശ്മീർ വിഷയങ്ങളിൽ എം.പിമാർ പരാജയമായിരുന്നു എന്നും യോഗത്തിൽ വിമർശനമുയർന്നു.

പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരെ മുന വച്ചുള്ള ആക്രമണങ്ങൾക്ക് തുടക്കം കുറിച്ചത് കെ.എം.ഷാജിയായിരുന്നു. ദിവസം കോഴിക്കോട് ചേർന്ന മുസ്ലിം ലീഗ് ദേശീയ കൗൺസിൽ സമ്പൂർണ പരാജയമായിരുന്നു. ആശങ്കാജനകമായ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ സമൂഹം കാതോർത്ത വിഷയങ്ങളിൽ പാർട്ടി മൗനം പാലിച്ചു. പകരം പണം മാത്രം കൈമുതലായുള്ള ഒരാളെ ദേശീയ ജോയിൻറ് സെക്രട്ടറിയായി നിയമിച്ചു. ഇങ്ങനെയെങ്കിൽ ലീഗിന് പകരം മറ്റു പാർട്ടികൾ ഉണ്ടാക്കുമെന്നായിരുന്നു ഷാജിയുടെ മുന്നറിയിപ്പ്.

Also Read-ദുബായ് KMCCയോഗത്തിലെ കൂട്ടത്തല്ല്: ലീഗ് ഇടപെടുന്നു; പ്രശ്നപരിഹാരം വൈകുന്നത് വിഭാഗീയത മൂലമെന്നും ആരോപണം

പി.കെ കുഞ്ഞാലിക്കുട്ടി മറുപടി പറയാൻ ശ്രമിച്ചതോടെ മറ്റു ചില അംഗങ്ങളും വിമർശനവുമായി എഴുന്നേറ്റു. പാർലിമെൻറിൽ എന്ത് ഇടപെടലാണ് നടത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടിയോട് പാർട്ടി സെക്രട്ടറി കെ.എസ് ഹംസയുടെ ചോദ്യം. മുത്തലാഖ്, എൻ.ഐ.എ. കശ്മീർ വിഷയത്തിൽ പാർലിമെൻറിൽ പൂർണമായി പരാജയപ്പെട്ടു. കെ.എം.സി.സി തർക്കം പരിഹരിക്കുന്നതിൽ വരുത്തിയ വീഴ്ചയും വിമർശിക്കപ്പെട്ടു.

തനിക്കെതിരെ ഒരു ഗൂഢസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് കുഞ്ഞാലിക്കുട്ടിയും ആരോപണമുന്നയിച്ചതോടെയാണ്. ഇരുചേരികളും തമ്മിൽ വാഗ്വാദമായിത്. തർക്കം രൂക്ഷമായതോടെ ഹൈദരലി ഇടപെട്ടു. എല്ലാവരും ശാന്തരാകണമെന്നും സീറ്റിൽ ഇരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതോടെയാണ് രംഗം തണുത്തത്.

Loading...

മുഴുവൻ എം.പിമാരെയും എം.എൽ എ മാരെയും വിളിച്ചു ചേർത്ത് വിപുലമായ നേതൃയോഗമാണ് നടക്കുന്നത്. യോഗം ഇന്നും തുടരും.ഇതാദ്യമായാണ് രാഷ്ട്രീയ വിഷയങ്ങൾ ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടി ഈ രീതിയിൽ ആക്രമിക്കപ്പെടുന്നത്. ലീഗ് രാഷട്രീയത്തിൽ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കും.

First published: September 5, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...