• HOME
  • »
  • NEWS
  • »
  • kerala
  • »
  • CPM പ്രവർത്തകനായ യാക്കൂബിന്‍റെ കൊലപാതകം; അഞ്ച് RSS പ്രവർത്തകർ കുറ്റക്കാർ, വത്സൻ തില്ലങ്കരിയെ വെറുതെ വിട്ടു

CPM പ്രവർത്തകനായ യാക്കൂബിന്‍റെ കൊലപാതകം; അഞ്ച് RSS പ്രവർത്തകർ കുറ്റക്കാർ, വത്സൻ തില്ലങ്കരിയെ വെറുതെ വിട്ടു

13 വർഷം മുമ്പു നടന്ന കൊലപാതകത്തിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് അഞ്ച് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    #മനു ഭരത്

    കണ്ണൂർ: ഇരിട്ടി പുന്നാട്ടെ സിപിഎം പ്രവർത്തകനായ യാക്കൂബിനെ വധിച്ചെന്ന കേസിൽ അഞ്ച് ആർ എസ് എസ് പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി വിധിച്ചു. വത്സൻ തില്ലങ്കരി ഉൾപ്പെടെ 11 പേരെ കോടതി വെറുതെ വിട്ടു. കുറ്റക്കാർക്കുള്ള ശിക്ഷ ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതി വിധിക്കും.

    13 വർഷം മുമ്പു നടന്ന കൊലപാതകത്തിൽ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയാണ് അഞ്ച് ആർ.എസ്.എസ് പ്രവർത്തകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കീഴൂര്‍ മീത്തലെ പുന്നാട് ദീപം ഹൗസില്‍ ശങ്കരന്‍, അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ്, തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ്, കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍, കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് എന്നിവരാണ് കുറ്റക്കാർ.

    ആർ എസ് എസ് നേതാവ് വത്സൻ തില്ലങ്കരി ഉൾപ്പടെ പതിനൊന്ന് പ്രതികൾക്ക് എതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രേസിക്യൂഷനായില്ല. വത്സൻ തില്ലങ്കരിക്ക് എതിരെ ഗൂഡാലോചന കുറ്റമാണ് ചുമത്തിയിരുന്നത്. 23 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി വിനീഷയും പ്രതിഭാഗത്തിനായി ബിജെപി സംസ്ഥാന പ്രസിഡവന്‍റ് പി എസ് ശ്രീധരൻ പിള്ളയും ഹാജരായി.

    2006 ജൂൺ 13ന് രാത്രി 9.15നാന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ ബോംബ് എറിഞ്ഞു കൊലപ്പെടുത്തിയെന്നാണു കേസ്.

    First published: