• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധി നടപ്പാക്കണം; ഫ്ലാറ്റ് നിർമ്മാതാക്കളെ രക്ഷിക്കാൻ കൂട്ടുനിൽക്കില്ല': കാനം

നിയമം നടപ്പിലാക്കണമെന്ന നിലപാടുള്ള പാര്‍ട്ടിയാണ് സി.പി.ഐയെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

news18-malayalam
Updated: September 15, 2019, 4:58 PM IST
'ഫ്ലാറ്റുകൾ പൊളിക്കണമെന്ന വിധി നടപ്പാക്കണം; ഫ്ലാറ്റ് നിർമ്മാതാക്കളെ രക്ഷിക്കാൻ കൂട്ടുനിൽക്കില്ല': കാനം
kanam rajendran
  • Share this:
കോട്ടയം: തീരദേശ പരിപാലന നിയമം ലംഘിച്ച  മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഫ്ലാറ്റ് നിര്‍മാതാക്കളെ രക്ഷിക്കാനുള്ള സമരത്തിന് സി.പി.ഐ ഇല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മരടിൽ ഫ്ലാറ്റ് നിര്‍മാതാക്കളാണ് യഥാര്‍ഥ കുറ്റക്കാര്‍. അവരെ രക്ഷിക്കാന്‍ ആരും കൂട്ടുനില്‍ക്കില്ല. നിയമം നടപ്പിലാക്കണമെന്ന നിലപാടുള്ള പാര്‍ട്ടിയാണ് സി.പി.ഐയെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

ഫ്ലാറ്റ് ഉടമകളുടെ പ്രശ്‌നം മനസിലാക്കുന്നെന്നും. പ്രശ്‌നപരിഹാരത്തെ കുറിച്ച് സര്‍വകക്ഷിയോഗം ആലോചിക്കുമെന്നും കാനം പറഞ്ഞു.

അതേസമയം ഫ്ലാറ്റുകൾ പൊളിക്കേണ്ടതില്ലെന്ന നിലപടാണ് സി.പി.എമ്മും കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളും സ്വീകരിച്ചിരിക്കുന്നത്. പ്രശ്നപരിഹാരത്തിന് മൂന്നിന നിർദ്ദേശങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തും നൽകി. വിഷയം ചർച്ച ചെയ്യാൻ സർക്കാർ ചൊവ്വാഴ്ച സർവകക്ഷി യോഗവും വിളിച്ചിട്ടുണ്ട്.

Also Read ഉത്തരവാദിത്തമില്ലെന്ന് നിർമ്മാതാക്കൾ; സർവകക്ഷിയോഗം വിളിച്ച് സർക്കാർ

First published: September 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...