ഇന്റർഫേസ് /വാർത്ത /Kerala / Obit | മുതിർന്ന മാധ്യമപ്രവർത്തകൻ രവി വർമ അന്തരിച്ചു

Obit | മുതിർന്ന മാധ്യമപ്രവർത്തകൻ രവി വർമ അന്തരിച്ചു

നവമലയാളി എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു

നവമലയാളി എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു

നവമലയാളി എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു

  • Share this:

കൊച്ചി. മുതിർന്ന മാധ്യമപ്രവർത്തകൻ രവി വർമ (രബീന്ദ്രനാഥ്‌– 60) ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. തൃപ്പൂണിത്തുറ വടക്കേക്കോട്ട ലില്ലിഭവനിൽ സഹോദരിക്കൊപ്പമായിരുന്നു താമസം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന്‌ എറണാകുളം ഗവ. മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോകും വഴി ആരോഗ്യനില ഗുരുതരമായി. തുടർന്ന്‌ കാക്കനാട്‌ സൺറൈസിൽ പ്രവേശിപ്പിച്ചു. പകൽ പന്ത്രണ്ടാടെയായിരുന്നു മരണം. വസതിയിൽ പൊതുദർശനത്തിന്‌ ശേഷം ശനിയാഴ്‌ച സംസ്‌കാരം നടക്കും.

ദേശാഭിമാനിയുടെ കൊച്ചി,തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചു. പിന്നീട്‌ സദ്‌‌വാർത്ത ദിനപത്രത്തിലും ഏഷ്യാനെറ്റ്, ജീവൻ എന്നീ ടെലിവിഷൻ ചാനലുകളിലും ജോലി ചെയ്‌തു. നവമലയാളി എന്ന ഓൺലൈൻ മാധ്യമത്തിന്റെ പ്രധാന ചുമതലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു.മാധ്യമ രൂപകൽപ്പനയിലും രാഷ്‌ട്രീയ വാർത്തകൾ കൈകാര്യം ചെയ്യുന്നതിലും രവിവർമയുടെതായി മികച്ച മാതൃകകളുണ്ട്.

അവിവാഹിതനാണ്‌. വിഖ്യാത ബംഗാളി സാഹിത്യകൃതികളുടെ വിവർത്തകനും കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ജേതാവുമായ അന്തരിച്ച രവിവർമയാണ്‌ പിതാവ്‌. അമ്മ: പരേതയായ ലില്ലി വർമ. സഹോദരങ്ങൾ: ഗീത, സംഗീത, വിജയഗീത.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Journalist, Obit