• HOME
  • »
  • NEWS
  • »
  • kerala
  • »
  • VHP ജില്ലാ പ്രസിഡന്റ് CPMല്‍; വർഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറുമെന്ന് വാദം

VHP ജില്ലാ പ്രസിഡന്റ് CPMല്‍; വർഗീയ കലാപങ്ങളുടെ ശവപ്പറമ്പായി ഇന്ത്യ മാറുമെന്ന് വാദം

കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സല്‍, തപസ്യ തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചിട്ടുണ്ട്

  • Last Updated :
  • Share this:
    കൊച്ചി: വിശ്വഹിന്ദു പരിഷത്ത് നേതാവ് സുഭാഷ് ചന്ദ് സിപിഎമ്മിലേക്ക്. വിഎച്ച്പി എറണാകുളം ജില്ലാ പ്രസിഡന്റായിരുന്ന അദ്ദേഹം പദവി രാജിവെച്ചു. കേരള ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന സെന്‍ട്രല്‍ ഗവണ്‍മെന്റ് കൗണ്‍സല്‍, തപസ്യ തൃപ്പൂണിത്തുറ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചിട്ടുണ്ട്.

    ''സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുണ്ട്. മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി''- സുഭാഷ് ചന്ദ് പറഞ്ഞു. വികസന പദ്ധതികള്‍ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സുഭാഷ് ചന്ദ് വ്യക്തമാക്കി.

    ''മതേതരത്വം ഭരണഘടനയുടെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നാണ്. വര്‍ഗീയത വളരുന്തോറും മതേതരത്വം തളരുകയാണ്. ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയില്‍ സമാധാനജീവിതം ഇല്ലാതെയാകും. വര്‍ഗീയ കലാപങ്ങളുടെ ശവപറമ്പായി ഇന്ത്യ മാറും. അത് ഒഴിവാക്കേണ്ടത് ഓരോ പൗരന്റെയും അടിസ്ഥാന കടമയാണ്. ഭരണഘടനയുടെ 21ാം അനുച്ഛേദപ്രകാരം നിയമാധിഷ്ഠിതമായ ഒരു നടപടിക്രമത്തിലൂടെ അല്ലാതെ ഏതൊരു വ്യക്തിക്കും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യത്തിനുള്ള അവകാശവും നിഷേധിക്കാന്‍ പാടില്ല. മതേതരത്വത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന അതോടൊപ്പം തന്നെ സാധാരണക്കാരുടെ വ്യക്തിജീവിത പുരോഗതിക്കായി വികസന പദ്ധതികള്‍ ചങ്കൂറ്റത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഞാന്‍ തീരുമാനിക്കുന്നു''- സുഭാഷ് ചന്ദ് പുറത്തുവിട്ട കുറിപ്പില്‍ വ്യക്തമാക്കി.

    സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ആശയപരമായി വിയോജിപ്പുള്ളതിനാല്‍ എല്ലാ പദവികളും രാജിവെച്ചുവെന്നും മതേതര ശക്തികളുടെ ശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് രാജി സമര്‍പ്പിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

    പന്തളത്ത് ബിജെപിയിൽ പട; പാർട്ടി കൗൺസിലറെ നഗരസഭാധ്യക്ഷ തെറിവിളിച്ചു; വീഡിയോ വൈറൽ

    പന്തളത്ത് ബിജെപിയിൽ പാളയത്തിൽ പട. പന്തളത്തെ ബിജെപി നഗരസഭാ അധ്യക്ഷ ബിജെപി കൗൺസിലറെ തെറിവിളിക്കുന്ന വീഡിയോ വൈറലാണ്. നഗരസഭയ്ക്കുള്ളിലായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള വാഗ്വാദം. ചെയർപേഴ്സൺ സുശീല സന്തോഷും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് കെ.വി പ്രഭയും തമ്മിലായിരുന്നു വഴക്ക്. ഇന്നലെ വൈകിട്ട് നാലര മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പന്തളം നഗരസഭ ഹാളില്‍ വെച്ചായിരുന്നു അസഭ്യവർഷം. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ജില്ലാ സെക്രട്ടറിയുമായ കെ വി പ്രഭയ്ക്ക് നേരെ കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് നഗരസഭാ അധ്യക്ഷ സുശീല സന്തോഷിന്റെ അസഭ്യവര്‍ഷം. ചെയര്‍പേഴ്‌സനെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു അസഭ്യം.
    Published by:Rajesh V
    First published: