ഉപരാഷ്ട്രപതിയുടെ രണ്ടു ദിവസത്തെ കേരള സന്ദർശന യാത്രയിൽ മലയാളികളെ പ്രശംസിച്ച് ജഗദീപ് ധൻകർ. മലയാള ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിയേയും മോഹൻലാലിനെയും ചടങ്ങിൽ പ്രശംസിച്ചു. ഇരുവരിലും തനിക്ക് മതിപ്പുണ്ടെന്ന് ധൻകർ പറഞ്ഞു. മമ്മൂട്ടിയോടും മോഹൻലാലിനോടും കേരളത്തിലെ ആളുകൾ എങ്ങനെ ആവേശഭരിതരാണെന്ന് താൻ മനസ്സിലാക്കുന്നു എന്നും ഉപരാഷ്ട്രപതി പറഞ്ഞു. നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളെയും ഉപരാഷ്ട്രപതി പ്രശംസിച്ചു. മലയാളികൾ വിദ്യാസമ്പന്നരും അധ്വാനശീലരും ആണെന്നും അദ്ദേഹം പറഞ്ഞു. താനും അതിന്റെ ഗുണഭോക്താവാണെന്ന് പറഞ്ഞ അദ്ദേഹം, പ്രമുഖരായ മലയാളികളുടെ പേരെടുത്ത് പറഞ്ഞ് പ്രശംസിക്കുകയും ചെയ്തു. കൂടാതെ പഴയ ഓർമ്മകളും പങ്കുവച്ചു. സൈനിക സ്കൂളിലെ അധ്യാപികയായിരുന്ന കണ്ണൂർ താഴെ ചമ്പാടുള്ള രത്നാ നായരെ അനുസ്മരിച്ച് കൊണ്ടാണ് മലയാളികളുടെ ഗുണഗണങ്ങൾ അദ്ദേഹം പറഞ്ഞത്.
ഞായറാഴ്ച വൈകുന്നേരം 4.40-ന് വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി പദ്മനാഭസ്വാമി ക്ഷേത്രത്തിൽ സന്ദര്‍ശനം നടത്തിയിരുന്നു. കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും (ഐഎൻഎ) സന്ദർശിക്കും, അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. കണ്ണൂരിലേക്കു പോകുന്ന അദ്ദേഹം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ താഴെ ചമ്പാടുള്ള രത്നാ നായരെ സന്ദർശിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.