തിരുവനന്തപുരം: രണ്ടുദിവസം നീണ്ടു നിൽക്കുന്ന കേരളസന്ദർശനത്തിനു ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഇന്ന് തിരുവനന്തപുരത്തെത്തും. പത്നി സുദേഷ് ധൻകറും ഒപ്പമുണ്ടാകും. ഞായറാഴ്ച വൈകുന്നേരം 4.40-ന് വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം അഞ്ചുമണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും. അവിടെനിന്നു രാജ്ഭവനിലേക്കു പുറപ്പെടുന്ന ഉപരാഷ്ട്രപതി രാത്രി അവിടെ തങ്ങും.
തിങ്കളാഴ്ച രാവിലെ ഒമ്പതിന് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിൽ പങ്കെടുക്കും. 10.30ന് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനം ചെയ്യും. തുടർന്ന് കണ്ണൂരിലേക്കു പോകുന്ന ഉപരാഷ്ട്രപതി കണ്ണൂർ ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയും (ഐഎൻഎ) സന്ദർശിക്കും, അവിടെ അദ്ദേഹം കേഡറ്റുകളുമായി സംവദിക്കും. ഇന്ത്യയുടെ ഉപരാഷ്ട്രപതി ഐഎൻഎ സന്ദർശിക്കുന്ന ആദ്യ സംഭവമാണിത്.
12-ന് കണ്ണൂരിലേക്കു പോകുന്ന അദ്ദേഹം തന്റെ അധ്യാപികയായിരുന്ന കണ്ണൂർ താഴെ ചമ്പാടുള്ള രത്നാ നായരെ സന്ദർശിക്കും. ചിറ്റോർഗഡിലെ സൈനിക് സ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ ധൻഖറിനെ രത്നാ ടീച്ചർ പഠിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jagdeep Dhankhar, Kerala, Vice president