• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉപരാഷ്ട്രപതി നാളെ കേരളത്തിൽ

ഉപരാഷ്ട്രപതി നാളെ കേരളത്തിൽ

കൊച്ചിയിലെയും കോട്ടയത്തെയും പരിപാടികളിൽ പങ്കെടുക്കും

ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു

ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു

  • Last Updated :
  • Share this:
    കൊച്ചി: ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു വെള്ളിയാഴ്ച എറണാകുളത്തെത്തും. വൈകിട്ട് 4.30ന് കൊച്ചി നാവിക വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി 4.50ന് തേവര സേക്രട്ട് ഹാർട്ട് കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലെ മുഖ്യാതിഥിയാകും. കെ.വി. തോമസ് എം.പിയുടെ വിദ്യാധനം പദ്ധതിയിലുൾപ്പെടുത്തി നൽകുന്ന കിൻഡിലുകളുടെ ( ഇ - ബുക്ക് റീഡർ) വിതരണോദ്ഘാടനവും നിർവഹിക്കും. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മേയർ സൗമിനി ജെയിൻ, കെ.വി. തോമസ് എം.പി, ഹൈബി ഈഡൻ എം.എൽ.എ, കോളേജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലക്കാപ്പിള്ളിൽ തുടങ്ങിയവർ പങ്കെടുക്കും.

    ശനിയാഴ്ച രാവിലെ 10.30ന് നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്ടറിൽ ഉപരാഷ്ട്രപതി കോട്ടയത്തേക്ക് തിരിക്കും. 11.15ന് കോട്ടയം മാമ്മൻമാപ്പിള ഹാളിൽ അഖിലകേരള ബാലജന സംഖ്യം നവതി ആഘോഷത്തിൽ പങ്കെടുക്കും. 3.30ന് കൊല്ലം യൂനുസ് കൺവെൻഷൻ സെന്ററിൽ പ്രസ്ക്ലബിന്റെ സുവർണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യും. അവിടെ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ഡൽഹിയിലേക്ക് മടങ്ങും.

    First published: