നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇതല്ല ജേണലിസം; ജോൺ ബ്രിട്ടാസ് അത്യുഗ്രൻ പ്രസംഗം രാജ്യസഭയിൽ നടത്തി;പത്രങ്ങളിൽ ഒരു വരി വന്നില്ല': ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

  'ഇതല്ല ജേണലിസം; ജോൺ ബ്രിട്ടാസ് അത്യുഗ്രൻ പ്രസംഗം രാജ്യസഭയിൽ നടത്തി;പത്രങ്ങളിൽ ഒരു വരി വന്നില്ല': ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

  അതിഗംഭീരമായ പ്രസംഗമാണ് ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയതെന്നും പക്ഷേ ദേശീയ മാധ്യമങ്ങളിൽ ആ പ്രസംഗം വാർത്തയായില്ലെന്നത് നിരാശാജനകമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

  ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ജോൺ ബ്രിട്ടാസ് എംപി

  ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, ജോൺ ബ്രിട്ടാസ് എംപി

  • Share this:
   രാജ്യസഭയിൽ (Rajya Sabha) ജോണ്‍ ബ്രിട്ടാസ് എംപി (John Brittas) നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ എം വെങ്കയ്യ നായിഡു (M Venkaiah Naidu).

   രാജ്യസഭയിൽ ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ വെങ്കയ്യ നായിഡു വികെ മാധവൻകുട്ടി പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു അഭിനന്ദിച്ചത്.

   ഹൈക്കോര്‍ട്ട് ആന്‍ഡ് സുപ്രീംകോര്‍ട്ട് ജഡ്ജസ് സാലറീസ് ആന്‍ഡ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ് അമന്‍മെന്റ് ബില്‍ 2021 രാജ്യസഭയില്‍ ചര്‍ച്ചചെയ്തപ്പോളായിരുന്നു ജോൺ ബ്രിട്ടാസിന്റെ പ്രസംഗം. ചർച്ചയിൽ പങ്കെടുത്ത് അതിഗംഭീരമായ പ്രസംഗമാണ് ജോണ്‍ ബ്രിട്ടാസ് എംപി നടത്തിയതെന്നും പക്ഷേ ദേശീയ മാധ്യമങ്ങളിൽ ആ പ്രസംഗം വാർത്തയായില്ലെന്നത് നിരാശാജനകമെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.

   വളരെ മികച്ച പ്രസംഗം ആയിരുന്നു ജോണ്‍ ബ്രിട്ടാസ് എം പി നടത്തിയതെന്നും എന്നാൽ പത്രങ്ങളിൽ ഒരു വരി വന്നില്ലെന്നത് നിരാശാജനകവുമെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ വാക്കുകൾ.   ''ജോൺ ബ്രിട്ടാസ് അത്യുഗ്രൻ പ്രസംഗമാണ് രാജ്യസഭയിൽ നടത്തിയത്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ പത്രങ്ങളിൽ ഒരു വരി വന്നില്ല. ഇതല്ല ജേർണലിസം'' - വെങ്കയ്യ നായിഡു പറഞ്ഞു. സഭയിൽ നടക്കുന്ന രാഷ്ട്രീയവും ജനോപകാരപ്രദവുമായ വാർത്തകൾ പോലും മുൻനിര മാധ്യമങ്ങൾ നൽകാത്തതിലെ നിരാശ കൂടി പങ്കുവെച്ചണ് ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രസംഗം വെങ്കയ്യ നായിഡു ചൂണ്ടിക്കാട്ടിയത്.   രാജ്യത്ത്‌ ജഡ്‌ജിമാരുടെ നിയമനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നാണ് ജോൺ ബ്രിട്ടാസ്‌ രാജ്യസഭയിലെ ചർച്ചയിൽ ആവശ്യപ്പെട്ടത്. ജഡ്‌ജിമാർതന്നെ ജഡ്‌ജിമാരെ നിയമിക്കുന്ന സംവിധാനം ലോകത്ത്‌ ഇന്ത്യയിൽ മാത്രമാണ്. ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ രൂപീകരിക്കണമെന്ന ദീർഘകാല ആവശ്യത്തില്‍ നിയമമന്ത്രാലയത്തിന്‌ ഉറച്ച നിലപാടില്ല. രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ചപോലെ ജഡ്‌ജിമാരിലും കുടുംബവാഴ്‌ചയുണ്ട്. സുപ്രീംകോടതിയിൽ ഇതുവരെ വന്ന 47 ചീഫ്‌ ജസ്റ്റിസുമാരിൽ 17 പേരും ബ്രാഹ്മണര്‍. സുപ്രീംകോടതിയിൽ 30-40 ശതമാനംവരെ ബ്രാഹ്മണ പ്രാതിനിധ്യം എല്ലാക്കാലത്തുമുണ്ടെന്നും ബ്രിട്ടാസ്‌ ചൂണ്ടിക്കാട്ടി.

   Also Read- മുഖ്യമന്ത്രിക്ക് പ്രശംസ: നിലപാടിലുറച്ച് Shashi Tharoor; മാതൃകയാണ് തരൂരെന്ന് ജോൺ ബ്രിട്ടാസ്
   Published by:Rajesh V
   First published:
   )}