നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • KITE Victers Channel: അധ്യാപകർക്ക് ക്ലാസെടുത്ത് വിദ്യാഭ്യാസമന്ത്രി: ഓൺലൈൻ അധ്യാപക പരിശീലനം തുടങ്ങി

    KITE Victers Channel: അധ്യാപകർക്ക് ക്ലാസെടുത്ത് വിദ്യാഭ്യാസമന്ത്രി: ഓൺലൈൻ അധ്യാപക പരിശീലനം തുടങ്ങി

    Kerala Primary Teacher Training | victers.kite.kerala.gov.in: ഇന്നു രാവിലെ ‘ക്ലാസ്‌ മുറിയിലെ അധ്യാപകൻ’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ആദ്യ ക്ലാസെടുത്തത്

    Prof C Raveenreanath

    Prof C Raveenreanath

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈമറി സ്കൂൾ അധ്യാപകർക്കുള്ള പരിശീലനം ഓൺലൈൻ മുഖേന ആരംഭിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓൺലൈനായുമാണ് പരിശീലനം. അന്താരാഷ്ട്ര നിലവാരമുള്ള പുതിയ തലമുറയെ വാർത്തെടുക്കുന്നതിനു വേണ്ടി ചിട്ടപ്പെടുത്തിയതാണ് മൊഡ്യൂളുകൾ. ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ അദ്ധ്യാപകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ദിവസവും രാവിലെ 10.30-നും ഉച്ചയ്ക്ക്‌ 2.30-നുമാണ്‌ പരിശീലനം തുടങ്ങുന്നത്‌.

      ഇന്നു രാവിലെ ‘ക്ലാസ്‌ മുറിയിലെ അധ്യാപകൻ’ എന്ന വിഷയത്തെക്കുറിച്ചായിരുന്നു മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് ആദ്യ ക്ലാസെടുത്തത്. തുടർന്ന്‌ പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കാലത്തെ സ്കൂൾ സുരക്ഷയെക്കുറിച്ച്‌ മുരളി തുമ്മാരക്കുടി ക്ലാസെടുക്കും. ഉച്ചയ്ക്ക്‌ ‘ശുചിത്വം, ആരോഗ്യം, രോഗപ്രതിരോധം കൊറോണയുടെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ ഡോ. ബി. ഇക്‌ബാൽ, ഡോ. മുഹമ്മദ്‌ ആഷിൽ, ഡോ. അമർ ഫെറ്റിൽ, ഡോ. എലിസബത്ത്‌ എന്നിവരും ക്ലാസുകൾ നയിക്കും.

      അധ്യാപകർ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനൽ വഴിയും വെബ്സൈറ്റിലൂടെയും (www.victers.kite.kerala.gov.in) മൊബൈൽ ആപ്പ്‌ വഴിയും (കൈറ്റ്‌ വിക്ടേഴ്‌സ്‌) പരിശീലനത്തിൽ പങ്കെടുക്കുന്നത്. തത്സമയം പങ്കെടുക്കാൻ സാധിക്കാത്തവർക്ക് കൈറ്റ്‌ വിക്ടേഴ്‌സ്‌ യു ട്യൂബ്‌ ചാനലിൽ (www.youtube.com/itsvicters) പിന്നീട്‌ കാണാം.
      TRENDING:ജൂൺ 30 വരെ ട്രെയിനുകൾ ഓടില്ല; ടിക്കറ്റുകൾ റദ്ദാക്കി റെയിൽവേ; ഓടുന്നത് സ്പെഷ്യൽ ട്രെയിനുകൾ മാത്രം [PHOTO]ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ ഇത്തവണ മൺസൂൺ നേരത്തേ എത്തിയേക്കും [NEWS]ലോക്ക്ഡൗണിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ; കൊച്ചിയിൽ നിന്ന് 12 വിമാനങ്ങൾ [NEWS]
      അധ്യാപകരുടെ സമഗ്ര ലോഗിനിലും ക്ളാസുകൾ ലഭ്യമാക്കും. മുഴുവൻ അധ്യാപകരും ക്ലാസുകളിൽ പങ്കെടുക്കണമെന്ന്‌ നിഷ്കർഷിക്കുന്ന സർക്കുലർ പൊതുവിദ്യാഭ്യാസ ഡയക്ടർ പുറത്തിറക്കിയിരുന്നു.
      First published:
      )}